തൊടുപുഴ നഗരസഭയിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വോട്ടുവാങ്ങി എൽ.ഡി.എഫ്. വിജയിച്ചതോടെ ഇടുക്കിയിൽ യു.ഡി.എഫ്. ബന്ധം തകരുന്നു. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള ലീഗ് കോൺഗ്രസ് തർക്കത്തെ തുടർന്ന് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ്. സ്ഥാനാർഥിയ്ക്ക് വോട്ടു ചെയ്തതോടെയാണ് യൂ.ഡി.എഫ്. ന് മേൽക്കൈയുള്ള തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ്. വിജയിച്ചത്. League-Congress ties falter in Idukki
ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് ലീഗ് ആരോപിക്കുന്നത്. എന്നാൽ ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി ലീഗ് പേടിപ്പിക്കെണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യുവും പറഞ്ഞു. ആടിനെ പട്ടിയാക്കുകയാണ് ലീഗെന്നും സി.പി. മാത്യു പ്രതികരിച്ചു.
പ്രശ്‌ന പരിഹാരത്തിന് പി.ജെ.ജോസഫ് ഉൾപ്പെടെയുള്ളവർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് സൂചന. യു.ഡി.എഫ്. 13 , എൽ.ഡി.എഫ്. 12 ബി.ജെ.പി.എട്ട് , സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കൗൺസിലിലെ കക്ഷി നില.