ജീവനക്കാരെ കൈവിട്ട് മുൻനിര ഐടി കമ്പനികൾ
വിവിധ കാരണങ്ങളാൽ മുൻനിര ഐടി കമ്പനികൾ നിയമനങ്ങൾ വെട്ടിച്ചുരുക്കുന്നതായി റിപ്പോർട്ട്. ഇതോടെ ഒട്ടേറെ കമ്പനികളിലെ ടെക്കികൾക്ക് ആശങ്കയുടെ കാലമാണ് വരാനിരിക്കുന്നത്.
നിർമിതബുദ്ധിയുടെ കടന്നു വരവും ആഗോള അനിശ്ചിതത്വങ്ങളുമാണ് നിയമനങ്ങൾ കുറയാനിടയാക്കിയതെന്നാണ് കരുതുന്നത്.
മുൻനിര ഐടി കമ്പനികളിൽ ടിസിഎസ്, ഇൻഫോസിസ് എന്നിവിടങ്ങളിൽ മാത്രമാണ് ഏപ്രിൽ, ജൂൺ കാലയളവിൽ ജീവനക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്.
ഇതിൽത്തന്നെ ടിസിഎസ് മാ ത്രമാണ് നാലക്കത്തിൽ എണ്ണം കൂട്ടിയത്. മറ്റു കമ്പനികളിൽ തുട ക്കക്കാരെയടക്കം നിയമിച്ചിട്ടുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് കൂ ടുതലായതിനാൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിലും ഇതു പ്രതിഫലിച്ചിട്ടുണ്ട്.
ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, എന്നിങ്ങനെ അഞ്ചുകമ്പനികളിലുമായി ഏപ്രിൽ, ജൂൺ കാലയളവിൽ ആകെ ജീവനക്കാരുടെ എണ്ണത്തിൽ 4,295 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ടിസിഎസിൽ ഇത്തവണ 5,090 പേർ അധികമായെത്തിയിട്ടുണ്ട്. അതേസമയം, ഇവരിൽ എത്ര പേർ തുടക്കക്കാരായുണ്ടെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇൻ ഫോസിൽ 210 പേർകൂടി.
അതേസമയം, എച്ച്‌സിഎൽ ടെക്കിൽ 269 പേരുടെയും വിപ്രോ യിൽ 114 പേരുടെയും ടെക് മഹീന്ദ്രയിൽ 622 പേരുടെയും കുറവുണ്ടായി. എൽടിഐ മൈൻഡീയിൽ 418 പേരുടെ കുറവും രേഖപ്പെടുത്തി.
എച്ച്‌സിഎൽ ടെക് ആദ്യപാദത്തിൽ 1,984 തുടക്കക്കാരെ നിയ മിച്ചിട്ടുണ്ട്. ടെക് മഹീന്ദ്രയിലിത് 250 പേർ മാത്രമാണ്. എൽടിഐ മൈൻഡ് ട്രീ 1,600 തുടക്കക്കാരെ നിയമിച്ചു.
2024-25 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഈ കമ്പനികളിൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 2,074 പേരുടെ കുറവുണ്ടായിരുന്നു. എഐ സാങ്കേതികവിദ്യ കൂടുതൽ കരുത്താർജ്ജിക്കുന്നതോടെ വിവിധ മേഖലഖളിൽ തൊഴിൽ നഷ്ടങ്ങൾ പ്രവചിക്കപ്പെടുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂർ പാഠ പുസ്തകങ്ങളിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി എന്‍സിഇആര്‍ടി. ഹയര്‍ സെക്കന്‍ഡറി പ്രത്യേക പാഠഭാഗമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.
പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനു പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തി ഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും പാഠഭാഗത്ത് ഉള്‍പ്പെടുത്തും.
ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്.
ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ പേര് നൽകിയിരുന്നത്.
ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യയുടെ ആക്രമണം നടന്നത്. ബഹാവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനവും ഇന്ത്യ തകര്‍ത്തിരുന്നു.
രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം
ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും രാജ്യത്തിന്റെ കുന്തമുനയായിരുന്ന മിഗ് 21 സെപ്റ്റംബറിൽ വിരമിക്കുന്നു.
സെപ്റ്റംബർ 19 ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി റഷ്യൻ നിർമിത ഫൈറ്റർ ജെറ്റ് ഇന്ത്യൻ വ്യോമസേനയോട് വിടപറയും.
നിലവിൽ മിഗ് 21 ബൈസണിന്റെ രണ്ട് സ്‌ക്രാഡ്രണുകളാണ് സജീവമായിട്ടുള്ളത്. 1963 ലാണ് വ്യോമസേന മിഗ് 21 നെ ഏറ്റെടുക്കുന്നത്.
ഇതിന് ശേഷം ടൈപ്പ് -77, ടൈപ്പ് 96 , ബിഎഎസ്, ബൈസൺ തുടങ്ങി 700 ൽ അധികം മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്.
22 ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പകരം വരാനുള്ള യുദ്ധ വിമാനങ്ങളുടെ കുറവുമൂലം വിരമിക്കൽ നീട്ടിവെച്ചു. 2017 നും 2024 നും ഇടയിൽ നാലു മിഗ് സ്‌ക്വാഡ്രണുകൾ പിൻവലിക്കുകയുണ്ടായി.
സിംഗിൾ എൻജിൻ, സിംഗിൾ സീറ്റർ മൾട്ടിറോൾ ഫൈറ്റർ/ ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റ് വിമാനമാണ് മിഗ് 21.
Summary:
Leading IT companies are reportedly cutting down on hiring due to various factors. This has raised concerns among tech professionals across multiple companies. The rise of artificial intelligence and global uncertainties are believed to be the main reasons behind the slowdown in recruitment.









