വിചിത്ര പ്രഖ്യാപനവുമായി പ്രമുഖ രാജ്യം
മോസ്കോ∙ ജനസംഖ്യയിൽ ഉണ്ടാകുന്ന കുറവ് നികത്താൻ വ്യത്യസ്തമായ വഴി തേടി റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു.
ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനമാണ് രാജ്യം നടത്തിയിരിക്കുന്നത്.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ 2.5 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്ന കണക്ക് കോടി പുറത്തുവന്നതോടെ, വീണ്ടും കുറയാൻ ഇടയാക്കുമെന്നതിനാൽ ഗർഭഛിദ്രത്തിനും വിലക്കുണ്ട്.
ഇതിനു പുറമെ യുദ്ധം മൂലം നാടുവിട്ടവർ ആയിരക്കണക്കിന് വരും. ഇതൊക്കെയാണ് പുതിയ തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത് എന്നാണ് റിപ്പോർട്ട്.
ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് പുട്ടിൻ വ്യക്തമാക്കിയതാണ്.
2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആകണം.
എന്നാൽ, പണ്ട് മുതിർന്ന സ്ത്രീകൾക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ സ്കൂൾ വിദ്യാർഥിനികൾക്കും ബാധകമാക്കിയതോടെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.
Read Also:
താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ
അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ.
താലിബാന് സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. നേരത്തെ താലിബാന് വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാല്‍ ഇക്കാര്യം അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ഷിര്‍നോവും അഫ്ഗാനിസ്ഥാന് വിദേശകാര്യ മന്ത്രി ആമിര്‍ ഖാന് മുത്തഖിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച കാബൂളില്‍വെച്ച് നടത്തിയ...Read More:
റഷ്യൻ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി; ബെൻസ് അടക്കം സകല ആഡംബരങ്ങളും; യുവാവ് പിടിയിൽ
മലപ്പുറം: വിസ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദ് ആണ് പോലീസിൻ്റെ പിടിയിലായത്.
റഷ്യൻ വിസ വാഗ്ദാനം ചെയ്താണ് ഇയാൾ യുവാക്കളിൽ നിന്ന്പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോട്ടക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്.
റഷ്യയിൽ വൻ തുക ശമ്പളമുള്ള ജോലി ഇതായിരുന്നു ഇയാളുടെ വാഗ്ദാനം. അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് കേസ്. തട്ടിപ്പിലൂടെ നേടിയെടുത്ത പണം..Read More:
യു.എസിൽ പുതിയ രാഷ്ട്രീയ പാർട്ടി
വാഷിങ്ടൺ: യു.എസിൽ പുതിയ രാഷ്ട്രീയ പാർട്ടി. ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക പാർട്ടി എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താൻ പുതിയ പാർട്ടി രൂപീകരിക്കുന്ന വിവരം മസ്ക് പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള…Read More:
യുകെ മലയാളികളെക്കാത്ത് വലിയൊരു ലോട്ടറി !
കുട്ടികളുടെ ഭാവിക്കായി സമ്പാദിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2005 ൽ സർക്കാർ അവതരിപ്പിച്ചതാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ (സിടിഎഫ്) .
മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ചൈൽഡ് ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകാൻ കഴിയും.
സർക്കാർ അവതരിപ്പിച്ച ഫലപ്രദമായ ഒരു സമ്പാദ്യ തന്ത്രമായിട്ടാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ സൃഷ്ടിച്ചത്. മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ ഭാവിക്കായി പണം നിക്ഷേപിക്കാനുള്ള ഒരു മാർഗമാണിത്. എന്നാൽ, ഇതില്‍ 6,71,000 പേര്‍ക്കായി…Read More:
Summary:
To address the population decline, Russia has implemented a new policy in 10 of its regions. This strategic move aims to counter the demographic crisis by exploring alternative solutions to boost population









