സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടിയുമായി ഗണേഷ് കുമാര്‍ എംഎല്‍എ..വാര്‍ത്താമാധ്യമങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ. ബി ഗണേഷ് കുമാര്‍ . കപടസദാചാരത്തിൽ വിശ്വസിക്കുന്നില്ലെന്നും സത്യമാണ് തന്‍റെ ദൈവമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മതിയാക്കേണ്ടി വന്നാലും എൽ ഡി എഫിനെ വഞ്ചിക്കില്ല . ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ വിരോധം എനിക്കില്ല. വളഞ്ഞ വഴിയിലൂടെ വേലവെക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയുകയും മുഖത്തുനോക്കി ചെയ്യുകയും ചെയ്യും ഉമ്മൻചാണ്ടിക്കെതിരെ താൻ സി ബി ഐ ക്കു മൊഴി നൽകിയിട്ടില്ല . സോളാര്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് എന്റെ പിതാവിനെ കോണ്‍ഗ്രസിന്റെ പല നേതാക്കളും സമീപിച്ചിട്ടുണ്ട്
പലകാര്യങ്ങളും അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട് അതൊന്നും ഇപ്പോൾ പറയുന്നില്ലെന്നും ഗണേഷ് പറഞ്ഞു ..തനിക്കെതിരെ അനാവശ്യ പ്രചാരണം നടക്കുന്നു താൻ ഒരു തുറന്ന പുസ്തകമെന്നും കപടസദാചാരം നിഘണ്ടുവിൽ ഇല്ല എന്നും ഗണേഷ്‌കുമാർ .
അതെ സമയം സോളർകേസിൻറെ ശിൽപികളും പിതാക്കളും കോൺഗ്രസുകാരാണെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കെ.ടി ജലീലിന്റെ മറുപടി. ഈ രക്തത്തിൽ ഭരണപക്ഷത്തിന് പങ്കില്ലെന്നും ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ശത്രുക്കൾ ഒപ്പം ഇരിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ എത്തുക കോൺഗ്രസിന്റെ ഗ്രൂപ്പ് പോരിലാണ്. രക്തപങ്കിലമായ കരങ്ങൾ മുഴുവൻ കോൺഗ്രസിന്റേതാണ്. വ്യക്തിഹത്യ നടത്തി ഒരാളെ രാഷ്ട്രീയത്തിൽ നിന്നും നിഷ്കാസിതമാക്കുന്നതിന് ഇടതുപക്ഷം യോജിക്കാത്തവരാണ്. അത്തരം സമീപനങ്ങളെ നിശിതമായി എതിർക്കുന്നവരാണ് ഇടതുപക്ഷമെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെന്നും ജലീൽ അവകാശപ്പെട്ടു