web analytics

ബാബാ സിദ്ധിഖി വധത്തിലെ സൂത്രധാരന്‍,സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയതടക്കം 18 ക്രിമിനല്‍ കേസുകളിൽ പ്രതി; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍, അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.

‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയിയെ എന്‍ഐഎ ഉള്‍പ്പെടുത്തിയിരുന്നു.. ഒളിവിൽ കഴിഞ്ഞിരുന്ന അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നാണ് പിടികൂടിയത്. ഇന്ത്യയിൽ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ഇയാൾ.

അൻമോൽ ബിഷ്‌ണോയിയെ ചോദ്യം ചെയ്ത ശേഷം ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയ്ക്ക് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് കാനഡയിൽ വച്ച് നിജ്ജാർ വെടിയേറ്റ് മരിക്കുന്നത്. പിന്നിൽ ഇന്ത്യ ആണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു.

2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പങ്കുള്ളയാളാണ് അൻമോൽ. കഴിഞ്ഞ വർഷമാണ് ഇയാൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്നത്. ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിലും അൻമോലിന് പങ്കുണ്ട്.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും മറ്റ് 18 ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

Other news

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Related Articles

Popular Categories

spot_imgspot_img