ചായക്കടയിൽ വെച്ച് മർദനം, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി; നിയമ വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

വയനാട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്‌ത് പോലീസ്. കോവൂര്‍ സ്വദേശി അല്‍ ഫാന്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. വയനാട് വൈത്തിരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മൗസയുടെ മരണത്തിന് പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 24നാണ് നിയമ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹറിസിനെ വെള്ളിമാട് കുന്നുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദ്യാർത്ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം ആണ്‍ സുഹൃത്ത് അല്‍ഫാനിലക്ക് എത്തിയത്. ഫെബ്രുവരി 23 ന് രാത്രി ചായക്കടയില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെ അല്‍ ഫാന്‍ മൗസയെ മര്‍ദിച്ചിരുന്നു. പിന്നാലെ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു.

ഇക്കാര്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൗസയില്‍ നിന്നും പ്രതി പിടിച്ചു വാങ്ങിയ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം അല്‍ഫാനെതിരെ മഹാരാഷ്ട്രയില്‍ ഒരു പണമിടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img