38–ാമത്തെ തവണയും ലാവ്‌ലിൻ കേസ് മാറ്റിവച്ചു. അന്തിമ വാദം കേൾക്കുന്നതിനായി മേയ് ഒന്നിനു കേസ്സ് വീണ്ടും പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ നൽകിയ അപ്പീൽ മേയ് 7നു പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു.