ആറ്റിങ്ങൽ; രാത്രി വൈകിയും റീകൗണ്ടിംഗ് നടത്തിയെങ്കിലും ആറ്റിങ്ങലിൽ ഇടതിന് പിന്നെയും തോൽവി. 684 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മൂന്നു മുന്നണികളും 3 ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടി ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ച മണ്ഡലമാണ് ആറ്റിങ്ങൽ.
എൽഡിഎഫിന്റെ വി ജോയിയും എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനുമാണ് രംഗത്തിറങ്ങിയത്. കേരളത്തിലെ ഏറ്റവും മികച്ച ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ്. അവസാന നിമിഷം വരെ ആർക്കാണ് വിജയമെന്ന് പ്രവചനാതീതമായിരുന്നു.
അടൂർ പ്രകാശ് 328051 വോട്ടും, വി ജോയ് 3,27,367 വോട്ടും നേടി. 3,11,779 വോട്ടുകളാണ് വി. മുരളീധരൻ നേടിയത്. 902 അസാധു വോട്ടുകൾ ആണ് വീണ്ടും എണ്ണിയത്. ഫലം വൈകിയതോടെ പ്രതീക്ഷ കൈവിടാതെ എൽഡിഎഫ് പ്രവർത്തകർ ഉൾപ്പെടെ കൗണ്ടിംഗ് സ്റ്റേഷന് മുൻപിൽ രാത്രിയിലും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
Read Also:ഇന്ദിരയെ വെടിവെച്ച് കൊലപ്പെടുത്തിയ ബേയന്ത് സിംഗിന്റെ മകന് വിജയം; മത്സരിച്ചത് സ്വതന്ത്രനായി