ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിലേയ്ക്ക് കടത്തിയ 23 കിലോ കഞ്ചാവുമായി ആന്ധ്രപ്രദേശ് സ്വദേശികളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തമപാളയത്തിൽവെച്ചാണ് തേനി ജില്ലാ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. Large scale smuggling of ganja from Andhra to Kerala.
ശിവകുമാർ, മല്ലേശ്വര റാവു, വിജയ ബാബു എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘം നാളുകളായി നടത്തിവന്ന നിരീക്ഷണത്തിന് ഒടുവിലാണ് ഇവർ അറസ്റ്റിലായത്.
ഇവർ തേനി, മധുര , ഡിണ്ടിക്കൽ എന്നീ ജില്ലകളിൽ കഞ്ചാവ് മൊത്തക്കച്ചവടം നടത്തിയിരുന്നവരാണ് ഇവിടെ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് ചില്ലറ വിൽപ്പനക്കായി എത്തിയിരുന്നത്.