തിരുവനന്തപുരം: ട്രെയിനിനുള്ളിലെ ശുചിമുറിയിൽ നിന്നും വൻ മദ്യശേഖരം പിടികൂടിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി റയിൽവെ പൊലീസ്.The Railway Police has intensified its investigation into the incident where a large quantity of liquor was seized from the washroom inside the train
കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നാണ് റയിൽവെ പൊലീസ് വൻ മദ്യ ശേഖരം പിടികൂടിയത്. അതേസമയം, ഇത് ആരാണ് ട്രെയിനിൽ എത്തിച്ചതെന്ന് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.
ഗോവ മദ്ഗാവിൽ വച്ചാണ് മദ്യശേഖരം കണ്ടെത്തിയത്. ശുചിമുറിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. പരിശോധനക്ക് ശേഷം കുപ്പികൾ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആരാണ് ഇതിന് പിന്നിലെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി റെയിൽവെ പൊലീസ് വ്യക്തമാക്കി.