ചാവക്കാട് കടപ്പുറത്ത് ഇരുമ്പുപെട്ടി അടിഞ്ഞു; അകത്ത് മെറ്റല്‍ ലിങ്കുകള്‍

ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ വലിയ ഇരുമ്പുപെട്ടി അടിഞ്ഞു.

ഇന്നലെ രാവിലെ കടലില്‍ കുളിക്കാന്‍ പോയവരാണ് തീരത്തോട് ചേര്‍ന്ന് പെട്ടി കണ്ടത്. ഇത് നാട്ടുകാരില്‍ കൗതുകവും ആശങ്കയുമുണര്‍ത്തി.

ഏകദേശം ഒരു മീറ്ററിലധികം നീളവും വീതിയുമുള്ള ഇരുമ്പുപെട്ടിക്ക് അത്യാവശ്യം ഭാരമുണ്ടായിരുന്നതായി ദുക്സാക്ഷികൾ പറയുന്നു.

പെട്ടിയുടെ ഒരു ഭാഗം ദ്രവിച്ച നിലയിലായിരുന്നു. അടപ്പ് തുറന്നു പരിശോധിച്ചപ്പോള്‍ അതിനകത്ത് തുരുമ്പിച്ച നിലയിലുള്ള നിരവധി മെറ്റല്‍ ലിങ്കുകള്‍ കണ്ടെത്തി.

എന്നാൽ ഇവ എന്തിനുപയോഗിക്കുന്നതാണെന്ന് വ്യക്തമല്ല. പിന്നീട് സ്ഥലത്തെത്തിയ തീരദേശ പോലീസ് പെട്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെട്ടിയുടെ ഉറവിടം കണ്ടെത്താനും അതിലുള്ള മെറ്റല്‍ ലിങ്കുകള്‍ എന്തിനുപയോഗിക്കുന്നതാണെന്ന് തിരിച്ചറിയാനും അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

സമീപകാലത്ത് ഇത്തരം ദുരൂഹവസ്തുക്കള്‍ തീരത്തടിയുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാൽപെട്ടിയില്‍ സ്‌ഫോടകവസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് വിദഗ്ദ്ധര്‍ക്ക് കൈമാറുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ

നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാസർകോട്: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ്...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

Related Articles

Popular Categories

spot_imgspot_img