ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് ഒരുക്കുന്ന ശ്രീലങ്കൻ വിനോദയാത്ര ജൂലൈ 14 മുതൽ 20 വരെ. ഏഴുദിവസം നീളുന്ന യാത്രയിൽ ലങ്കയിലെ പ്രധാന വിനോദ, തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും.Lankan Tour Package by IRCTC
ശ്രീലങ്കൻ യാത്രയുടെ തുടക്കം കൊച്ചിയിൽ നിന്നാണ്. രാവിലെ 10.20നുള്ള വിമാനത്തിൽ പുറപ്പെട്ട് 11.30ഓടെ അവിടെയെത്തും. ആദ്യ ദിവസം രാത്രി തങ്ങുന്നത് ധാംബുളയിലാണ്. രണ്ടാംദിവസം പ്രധാന ക്ഷേത്രങ്ങളിൽ സന്ദർശനം. കാൻഡി, കൊളംബോ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഈ ദിവസങ്ങളിൽ സന്ദർശിക്കാം. പാക്കേജ് തുടങ്ങുന്നത് 66,400 രൂപ മുതലാണ്.
കൊച്ചിയിൽ നിന്നു കൊളംബോയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, ത്രീസ്റ്റാർ ഹോട്ടലിൽ താമസം, മൂന്നുനേരം ഭക്ഷണം, യാത്രകൾക്ക് എ.സി വാഹനം, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡ്, ട്രാവൽ ഇൻഷുറൻസ് തുടങ്ങി എല്ലാ ചെലവുകളും ഉൾക്കൊള്ളിച്ചാണ് പാക്കേജ്.
ഫോൺ: ഐ.ആർ.സി.ടി.സി 8287932082
Read Also: സ്വർണ വില കുത്തനെ ഇടിഞ്ഞു; പവന് ഒറ്റയടിക്ക് ഇത്ര കുറയുന്നത് ചരിത്രത്തിൽ ആദ്യം; ഇന്നത്തെ വില ഇങ്ങനെ