web analytics

ഒന്നാം സെറ്റ് പിടിച്ച് ഗംഭീരതുടക്കം ; രണ്ടാം സെറ്റില്‍ അടിതെറ്റി; പുരുഷ ബാഡ്മിന്റണ്‍ വെങ്കല പോരാട്ടത്തില്‍ ലക്ഷ്യ സെന്നിന് തോല്‍വി

പാരിസ്: ഒന്നാം സെറ്റ് പിടിച്ച് ഗംഭീരമായി തുടങ്ങിയ ലക്ഷ്യക്ക് പക്ഷേ രണ്ടാം സെറ്റില്‍ അടിതെറ്റി.
വെങ്കല മെഡല്‍ നിര്‍ണയ പോരില്‍ ലക്ഷ്യ മലേഷ്യയുടെ ലീ സി ജിയോടു പൊരുതി വീണു. Lakshya started brilliantly by winning the first set but fell short in the second set

പരുക്കിന്റെ ബുദ്ധിമുട്ടുകള്‍ താരം പോരാട്ടത്തിനിടെ അനുഭവിച്ചു. അതോടെ ആദ്യ സെറ്റില്‍ നേടിയ ആധിപത്യം തുടരാന്‍ സാധിച്ചില്ല.

സ്‌കോര്‍: 21-13, 16-21, 11-21.

ഒന്നാം സെറ്റ് പിടിച്ച് ഗംഭീരമായി തുടങ്ങിയ ലക്ഷ്യക്ക് പക്ഷേ രണ്ടാം സെറ്റില്‍ അടിതെറ്റി. ഇന്ത്യന്‍ താരം മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും സെറ്റ് പിടിച്ച് ലീ ആത്മവിശ്വാസം ഉയര്‍ത്തി.

മൂന്നാം സെറ്റ് തീര്‍ത്തും ഏകപക്ഷീയമായി. കൈയുടെ പരിക്ക് ലക്ഷ്യയെ മൂന്നാം സെറ്റില്‍ നിസഹയനാക്കി. 9-2 ന്റെ ലീഡിലാണ് ലക്ഷ്യ തിരിച്ചടി തുടങ്ങിയത്.

എന്നാല്‍ ഓരോ തവണ സര്‍വീസ് നഷ്ടപ്പെടുമ്പോഴും പെട്ടെന്നു തന്നെ തിരിച്ചെടുത്ത് മലേഷ്യന്‍ താരം മൂന്നാം സെറ്റില്‍ കളം അടക്കി വാണതോടെ ലക്ഷ്യയുടെ എല്ലാ ലക്ഷ്യങ്ങളും പിഴച്ചു.

നേരത്തെ സെമിയില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍ വിക്ടര്‍ അക്‌സല്‍സനോടു പരാജയപ്പെട്ടാണ് ലക്ഷ്യ വെങ്കല പോരിനെത്തിയത്.

തലയുര്‍ത്തിയാണ് ലക്ഷ്യ മടങ്ങുന്നത്. ഒളിംപിക്‌സ് ബാഡ്മിന്‍റണില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന അനുപമ നേട്ടവുമായാണ് 21കാരന്‍ മടങ്ങുന്നത്.

വരാനിരിക്കുന്ന എത്രയോ പോരാട്ടങ്ങളില്‍ നിന്നു കരുത്ത് ആര്‍ജിച്ച് അടുത്ത ഒളിംപിക്‌സില്‍ താരത്തിനു സ്വര്‍ണം നേടി ചരിത്രമെഴുതാനുള്ള അവസരം ഒരുങ്ങുമെന്നു പ്രതീക്ഷിക്കാം.

26ാം വയസില്‍ ലോസ് ആഞ്ജലസില്‍ ഇന്ത്യയുടെ മഹത്തായ കായിക നഭസിലേക്ക് മറ്റൊരു ഒളിംപിക് സ്വര്‍ണത്തിന്റെ നക്ഷത്ര തിളക്കം സമര്‍പ്പിക്കാന്‍ ലക്ഷ്യയ്ക്കും സാധിക്കട്ടെ…

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ തൃശ്ശൂർ: തൃശൂർ വടക്കഞ്ചേരിയിൽ അൽഫാം മന്തിയും...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img