തായ്‌വാന്റെ മേലുള്ള ചൈനീസ് അവകാശങ്ങൾ വകവയ്ക്കാത്ത ഡി.പി.പി. പാർട്ടി തായ് വാനിൽ വീണ്ടും ഭരണം പിടിച്ചു. നിയുക്ത പ്രസിഡന്റായി ലായ് ചിങ്ങ്‌തെയെ തിരഞ്ഞെടുത്തു. യു.എസ്.നോട് ആഭിമുഖ്യം പുലർത്തുന്ന സമീപനമാണ് നിലവിലെ വൈസ് പ്രസിഡന്റായ ലായ് ചിങ്ങ്‌തെയും ഡി.പി.പി.യും സ്വീകരിയ്ക്കുന്നത്. എന്നാൽ ചൈനീസ് അനുഭാവമാണ് എതിർ കക്ഷിയായ കുമിന്താങ്ങ് പാർട്ടിയുടേത്. കുമിന്താങ്ങ് പാർട്ടി അധികാരത്തിലെത്താൻ ചൈന പരിശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തായ്‌വാനെ പിടിച്ചെടുത്ത് ചൈനയോട് കൂട്ടിച്ചേർക്കാൻ ചൈന ഒരുങ്ങിയതും തുടർന്ന് ആധുനിക ആയുധങ്ങൾ യു.എസ്. തായ്വാന് നൽകിയതുമെല്ലാം അന്തർദേശീയ രാഷ്ട്രീയത്തിൽ വൻ ശ്രദ്ധ നേടിയിരുന്നു. ഞങ്ങൾ തായ് വാനെ തകർക്കുമെന്നാണ് അന്ന് ചൈനീസ് പ്രസിഡന്റായിരുന്ന ഷീ ചിൻപിങ്ങ് പറഞ്ഞത്. ഡി.പി.പി. വീണ്ടും ഭരണം പിടിച്ചതോടെ ചൈന മേഖലയിൽ പ്രകോപനം സൃഷ്ടിയ്ക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
Also read: ചെങ്കടൽപ്പോര്: എണ്ണവില ഉയരേ…