ചെന്നൈ: വീട്ടിൽ വളർത്തിയിരുന്ന പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. തമിഴ്നാട് ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി ഗിരിജയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.(Lady head constable committed suicide)
കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗിരിജയെ കണ്ടെത്തിയത്. 20 വര്‍ഷം മുന്‍പാണ് ഗിരിജയും ഭര്‍ത്താവ് ദിഗേശ്വരനും വിവാഹിതരായത്. ഇരുവർക്കും കുട്ടികളില്ല. ഏഴു വർഷമായി വീട്ടിൽ വളർത്തുന്ന നായ അടുത്തിടെയാണ് അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എന്നാൽ ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു.
ഇതേ തുടർന്ന് ഗിരിജയുടെ ശ്രദ്ധക്കുറവു കാരണമാണ് പട്ടിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് പറഞ്ഞ് ദിഗേശ്വരൻ ഭാര്യയെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തു. പിന്നീട് ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരന്‍ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗിരിജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ചീപുരം കേസെടുത്തിട്ടുണ്ട്.