web analytics

കെട്ടിട നിർമാണ സെസിൽ മാറ്റം

ഭൂരിഭാഗം വീടുകൾക്ക് ഇനി പിരിവില്ല; സുന്ദര ഭവനം സ്വപ്നം കാണുന്ന മലയാളികൾക്ക് ആശ്വാസം

കെട്ടിട നിർമാണ സെസിൽ മാറ്റം

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നിയമ സംഹിത പ്രാബല്യത്തിൽ വന്നതോടെ വീടു പണിയുന്ന ഇടത്തരക്കാർക്കും സാധാരണക്കാരനും വലിയ ആശ്വാസം. 

ഇനി മുതൽ 50 ലക്ഷം രൂപയ്ക്ക് മുകളിലാണ് വീടു പണിയുന്നവർക്ക് മാത്രം കെട്ടിട നിർമാണ സെസ് ബാധകമാകുക. 

ഇതോടെ 10 ലക്ഷം രൂപയ്ക്കു മുകളിലെ നിർമ്മാണ ചെലവും 1077 ചതുരശ്ര അടി വിസ്തീർണമെന്ന മാനദണ്ഡവും അടിസ്ഥാനമാക്കിയിരുന്ന നിലവിലെ നിയമം അവസാനിക്കുന്നു.

കേരളത്തിൽ സാധാരണ കുടുംബങ്ങൾ പണിയുന്ന വീടുകളുടെ നിർമാണ ചെലവ് സാധാരണയായി 50 ലക്ഷത്തിലേക്ക് എത്താത്തതിനാൽ ഭൂരിഭാഗം വീടുടമകൾക്കും ഇനി സെസ് നൽകേണ്ട ബാധ്യത ഇല്ല. 

കെട്ടിട നിർമാണ ഫീസിനൊപ്പം സെസ് ഓൺലൈനായി പിരിച്ചെടുക്കുന്ന രീതിയും ഇതോടെ മാറും.

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് ലഭിക്കുന്ന വരുമാനത്തിന്റെ 70% ഈ സെസിൽ നിന്നായിരുന്നു. 

പുതിയ പരിധി ബോർഡിന്റെ പെൻഷൻപദ്ധതികളെയും മറ്റ് ക്ഷേമ പദ്ധതികളെയും ബാധിക്കുമെന്ന് വിലയിരുത്തുന്നു.

പുതിയ മാനദണ്ഡം 21-ാം തീയതിക്ക് ശേഷം പെർമിറ്റ് ലഭിക്കുന്ന നിർമ്മാണങ്ങൾക്കാണ് ബാധകം. സംസ്ഥാന സർക്കാരിന് ഈ പരിധി കുറയ്ക്കാൻ കഴിയില്ല, പക്ഷേ ഉയർത്താൻ സാധിക്കും.

English Summary

The central government’s new Labour Code brings major relief to middle-class home builders in Kerala. Construction cess will now be applicable only for houses costing above ₹50 lakh. Earlier, cess was charged for homes costing above ₹10 lakh or with a plinth area exceeding 1077 sq. ft.

Since most homes built in Kerala cost less than ₹50 lakh, the majority of home builders will no longer have to pay this cess. This change is expected to impact the revenue of the Construction Workers Welfare Board, which previously depended heavily on this cess for its welfare and pension schemes.

The new rule applies to building permits issued after the 21st. The state cannot reduce the ₹50 lakh limit but may increase it.

labour-code-building-cess-relief-kerala

Labour Code, Building Cess, Kerala Government, Construction Welfare Board, Home Construction, Middle Class Relief, New Rules

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

Related Articles

Popular Categories

spot_imgspot_img