web analytics

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും

ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പൊലീസ് പിടിയിൽ. ഇന്ത്യക്കാരൻ അടക്കമുള്ള സംഘമാണ് പിടിയിലായത്.

സംഭവത്തിൽ ഇതുവരെ 21 പേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. 160 പേർ ഇപ്പോഴും ചികിത്സയിലാണ്, ഇവരിൽ 10 പേരുടെ നില അതീവ ഗുരുതരമാണ്. നേപ്പാൾ സ്വദേശി ഭൂബൻ ലാൽ തമാംഗിനെ സാൽമിയയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

മെഥനോൾ കലർന്ന വലിയ തോതിലുള്ള മദ്യശേഖരം ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാൻ, നേപ്പാൾ സ്വദേശി നാരായൺ പ്രസാദ് ഭശ്യാൽ, വ്യാജ മദ്യ നിർമ്മാണ-വിതരണ ശൃംഖലയുടെ തലവനെന്ന് കണ്ടെത്തിയ ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജ് എന്നിവരും പിടിയിലായി.

യാത്രകൾ ഇനി പ്രീമിയം; ‘ടൈം ഫോർ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ക്യാംപെയ്‌നുമായി മലേഷ്യ എയർലൈൻസ്

കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ വ്യാപക റെയ്ഡുകളിൽ പ്രാദേശിക മദ്യ നിർമ്മാണവും വിതരണവും നടത്തി വന്ന 67 പേരെ അറസ്റ്റ് ചെയ്തു.

താമസ, വ്യാവസായിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന നാല് കേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ പത്ത് മദ്യ നിർമാണ കേന്ദ്രങ്ങളാണ് റെയ്ഡിനിടെ കണ്ടെത്തിയത്.

കൂടാതെ, വിവിധ കേസുകളിൽ അന്വേഷണം നേരിട്ടിരുന്ന 34 പേരെയും പൊലീസ് പിടികൂടി.ശോകും രാജേഷും വഴിമധ്യേ ദൂരെ തലകീഴായി കിടക്കുന്ന കാറിനെ കണ്ടു. ഉടൻ മൺതിട്ടയിലൂടെ ഇറങ്ങി.

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

ലണ്ടൻ: പൊതുഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ “എഐ പോലീസിംഗ്” സംവിധാനം വരുന്നു. കുറ്റകൃത്യങ്ങൾ സംഭവിക്കുമെന്ന മുൻകൂട്ടി പ്രവചിച്ച്, അത് തടയാൻ പോലീസിനെ സഹായിക്കുകയെന്നതാണ് ബ്രിട്ടീഷ് സർക്കാരിന്റെ ലക്ഷ്യം.

കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളെ എഐയുടെ സഹായത്തോടെ തിരിച്ചറിയാൻ “ഇന്ററാക്ടീവ് ക്രൈം മാപ്പിംഗ്” സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.

മോഷണം, ആക്രമണം, സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങി പല വിഭാഗങ്ങളും മുൻകൂട്ടി പ്രവചിച്ച് പൊലീസ് നടപടി ശക്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്. 2030 ഓടെയാണ് പദ്ധതി പൂർണമായി നടപ്പാക്കുക.

മുൻകാല സംഭവങ്ങൾ, കുറ്റവാളികളുടെ ഡാറ്റ, ബന്ധപ്പെട്ട അധികാരികളുടെ വിവരങ്ങൾ എന്നിവയെല്ലാം എഐ വിശകലനം ചെയ്യും. തുടർന്ന് അപകടസാധ്യത കൂടുതലുള്ള മേഖലകളെ തിരിച്ചറിഞ്ഞ് പൊലീസ് ഇടപെടലിന് സഹായം നൽകും.

ഭൂമിശാസ്ത്ര വിവരസാങ്കേതിക വിദ്യ (GIS) മെഷീൻ ലേണിംഗുമായി ചേർത്താണ് കുറ്റകൃത്യ പ്രവചനം സാധ്യമാക്കുന്നത്.


ക്രൈം റിപ്പോർട്ടുകൾ, പൊലീസ് രേഖകൾ, CCTV ദൃശ്യങ്ങൾ, അടിയന്തര വിളികൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ എഐ ശേഖരിക്കും.

നാചുറൽ ലാംഗ്വേജ് പ്രോസസിംഗ് (NLP), പ്രെഡിക്ടീവ് അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്രൈം ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുകയും കുറ്റകൃത്യങ്ങളും സ്ഥലങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വിശകലനം ചെയ്യുകയും ചെയ്യും.

ഇതിന്റെ കണ്ടെത്തലുകൾ ഡൈനാമിക്, ഇന്ററാക്ടീവ് മാപ്പുകളിൽ ദൃശ്യവൽക്കരിക്കും. പരമ്പരാഗത ക്രൈം മാപ്പുകളെ അപേക്ഷിച്ച് ഇവ തത്സമയം അപ്ഡേറ്റ് ചെയ്യുകയും മുന്നറിയിപ്പുകളും പ്രവചനങ്ങളും നൽകുകയും ചെയ്യും.

പട്രോളിംഗ് റൂട്ടുകൾ തീരുമാനിക്കുന്നതിലും പോലീസിംഗ് സുതാര്യത ഉറപ്പാക്കുന്നതിലും ഈ സംവിധാനം സഹായകരമാകും. മുമ്പ് അമേരിക്കയിലെ ലോസ് ആഞ്ജലസ്, ഷിക്കാഗോ പോലുള്ള നഗരങ്ങളിൽ പ്രവചനാത്മക പോലീസിംഗ് പ്രോഗ്രാം പരീക്ഷിച്ചിരുന്നുവെങ്കിലും വിജയം നേടാനായില്ല.

വർഗ്ഗീയ പക്ഷപാതത്തിന് വഴിവച്ചുവെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ജിയോളിറ്റിക്കെന്ന സോഫ്റ്റ്‌വെയറും 2020-ൽ നിലച്ചിരുന്നു.

എന്നാൽ, നെതർലാൻഡ്സിലെ “ക്രൈം ആന്റിസിപ്പേഷൻ സിസ്റ്റം” മോഷണം തടയുന്നതിൽ മികച്ച പുരോഗതി കൈവരിച്ചു.

2026 ഏപ്രിലോടെ പുതിയ എഐ അടിസ്ഥാനത്തിലുള്ള പോലീസിംഗ് സിസ്റ്റത്തിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കാനാണ് ബ്രിട്ടന്റെ നീക്കം.




spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

Related Articles

Popular Categories

spot_imgspot_img