കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 11 മലയാളികളിൽ 9 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളുമാണ്. (Kuwait fire out of 11 Malayalees died six were identified)
അപകടത്തില്‍ മരിച്ചത് പന്തളം സ്വദേശി ആകാശ് എസ് നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയില്‍ ലൂക്കോസ് (സാബു-45).
പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56), എന്‍ബിടിസി ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി എന്നിവരാണ്.
അപകടത്തില്‍ 49 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ 26 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ഭൂനാഥ് റിചാര്‍ഡ് റോയ് ആനന്ദ, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, ദ്വാരികേഷ് പട്ടനായക്, വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, റെയ് മണ്ട് മഗ് പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരണപ്പെട്ട മറ്റ് ഇന്ത്യക്കാർ. ഇവരുടെ മറ്റു വിവരങ്ങള്‍ പുറത്തുവരുന്നതെയുള്ളൂ.
160 ഓളം പേർ താമസിച്ചിരുന്ന ബുഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്നതാകമെന്നാണ് റിപ്പോർട്ട്. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്ത് അപകടമുണ്ടായതാണ് മരണം ഉയരാൻ കാരണം. തീപടർന്ന പരിഭ്രാന്തിയിൽ കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് ചാടിയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ തീയിൽ നിന്നുള്ള പുക ശ്വസിച്ചും മരണമുണ്ടായി.
Read More: ഇറ്റലിയില്‍ നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു