web analytics

70000 ദിനാർ വരെ വായ്പ; പ്രവാസി സൗഹൃദ നയങ്ങളുമായി കുവൈത്ത് ബാങ്കുകൾ

70000 ദിനാർ വരെ വായ്പ; പ്രവാസി സൗഹൃദ നയങ്ങളുമായി കുവൈത്ത് ബാങ്കുകൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് മേഖലയിൽ പ്രവാസികൾക്കായുള്ള വായ്പാ നിബന്ധനകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ.

മുൻപ് നിലവിലുണ്ടായിരുന്ന കർശന വായ്പാ നയങ്ങൾ ഒഴിവാക്കി കൂടുതൽ അയവുള്ള, പ്രവാസി സൗഹൃദ സമീപനമാണ് പ്രമുഖ ബാങ്കുകൾ സ്വീകരിക്കുന്നത്.

നാളെ മുതൽ മഴ സജീവം; ചില ജില്ലകളിൽ യെല്ലോ അലർട്ട്, ജനുവരി 10ന് ശക്തമായ മഴയ്ക്ക് സാധ്യത

മന്ദഗതി മറികടക്കാൻ നീക്കം

2023 മുതൽ വ്യക്തിഗത വായ്പാ മേഖലയിലുണ്ടായ മന്ദഗതി മറികടക്കാനും ക്രെഡിറ്റ് വളർച്ച ശക്തമാക്കാനുമാണ് പുതിയ തീരുമാനങ്ങൾ.

വിപണി സാഹചര്യങ്ങളിലെ മാറ്റം കണക്കിലെടുത്താണ് ബാങ്കുകളുടെ ഈ നയപരിഷ്‌കരണം.

70,000 ദിനാർ വരെ വായ്പ

പുതിയ നയപ്രകാരം 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്പളമുള്ള പ്രവാസികൾക്ക് 70,000 ദിനാർ വരെ വ്യക്തിഗത വായ്പ ലഭിക്കും.

1,500 ദിനാറിനും 50,000 ദിനാറിനും ഇടയിൽ വരുമാനമുള്ളവർക്കും ഉയർന്ന തുകയിലുള്ള വായ്പകൾക്ക് അർഹതയുണ്ടാകും.

എംഎസ്‌സി എൽസ-3 കപ്പൽ അപകടം: 1227.62 കോടി രൂപ കെട്ടിവെച്ചു; എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പൽ വിട്ടയച്ചു

സെൻട്രൽ ബാങ്ക് മാനദണ്ഡങ്ങൾ തുടരും

വായ്പാ ഇളവുകൾ നൽകിയാലും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ചട്ടങ്ങൾ കർശനമായി പാലിക്കും.

മാസതവണകൾ ഒരാളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടുതൽ ആയിരിക്കരുതെന്ന വ്യവസ്ഥ തുടരും.

ലക്ഷ്യം സാമ്പത്തിക സജീവത

പ്രവാസികളുടെ സാമ്പത്തിക ശേഷി വർധിപ്പിച്ച് വിപണിയിൽ കൂടുതൽ പണപ്രവാഹം ഉറപ്പാക്കുകയും ബാങ്കിങ് ഇടപാടുകൾ സജീവമാക്കുകയും ചെയ്യുക എന്നതാണ് ഈ നയമാറ്റങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

English Summary:

Major banks in Kuwait have relaxed loan policies for expatriates to boost credit growth and revive the personal loan market. Under the new rules, eligible expats can avail loans of up to 70,000 Kuwaiti dinars, while lower-income residents can access loans up to 15,000 dinars, subject to Central Bank regulations.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

Related Articles

Popular Categories

spot_imgspot_img