വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ മത്സരിച്ച് താരങ്ങൾ

കൊച്ചി: വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ മത്സരിച്ച് സിനിമ താരങ്ങൾ. എറണാകുളം ആർടി ഓഫീസിലായിരുന്നു സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബന്റെയും നിവിൻ പൊളിയുടെയും പോരാട്ടം നടന്നത്.

തങ്ങളുടെ പുതിയ ആഡംബര കാറുകൾക്ക് ഇഷ്ടനമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസമാണ് ഇവർ എറണാകുളം ആർടി ഓഫീസിനെ സമീപിച്ചത്.

കെഎൽ 07 ഡിജി 0459 നമ്പറിനാണ് കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിൻ പോളിയും അപേക്ഷിച്ചു.

0459 നമ്പർ ഫാൻസി നമ്പറല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നത്. എന്നാൽ ഈ നമ്പറിന് വേറെ അപേക്ഷകർ എത്തിയതോടെ നമ്പർ ലേലത്തിൽ വയ്ക്കുകയായിരുന്നു.

ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപയ്ക്ക് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി. അതേസമയം നിവിൻ പോളിയുടേത് ഫാൻസി നമ്പറായതിനാൽ വാശിയേറിയ ലേലമാണ് നടന്നത്.

ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് ഇഷ്ടനമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച ശേഷം പിൻമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം കെഎൽ 07 ഡിജി 0007 46.24 ലക്ഷം രൂപയ്ക്കും കെഎൽ 07 ഡിജി 0001 25.52 ലക്ഷം രൂപയ്ക്കും ലേലത്തിൽ പോയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img