കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി

കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കാനായി നടന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണെന്ന് കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

അതിന് പിന്നാലെയാണ് മന്ത്രി കുഞ്ചാക്കോ ബോബനെ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്. ‘ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും. കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം’- എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാഭ്യാസമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

“മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്’- കുഞ്ചാക്കോ ബോബൻ”. ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്.

എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താനായി ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.

കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശം.

ഇലക്കറി വര്‍ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അതിൽ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗമോ ചേര്‍ക്കണം.

ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി ഉപയോഗിച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി) വിഭവങ്ങള്‍ തയ്യാറാക്കണം.

വിദഗ്ധ സമിതിയുടെ അഭിപ്രായ പ്രകാരം പച്ചക്കറിക്ക് ബദലായി മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മൈക്രോ ഗ്രീന്‍സ് മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തി തയ്യാറാക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്.

ഇവയ്ക്കു പുറമെ ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ക്ക് ആഴ്ചയില്‍ റാഗി ഉപയോഗിച്ചുള്ള വിഭവങ്ങളും തയ്യാറാക്കാം.

റാഗി ബാള്‍സ്, മിതമായ അളവില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിര്‍ത്തത് (വിളയിച്ചത്)

പാല്‍ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ദിവസം: ചോറ്, കാബേജ് തോരന്‍, സാമ്പാര്‍

രണ്ടാം ദിവസം: ചോറ്, പരിപ്പ് കറി, ചീരത്തോരന്‍

മൂന്നാം ദിവസം: ചോറ്, കടല മസാല, കോവയ്ക്ക തോരന്‍

നാലാം ദിവസം: ചോറ്, ഓലന്‍, ഏത്തയ്ക്ക തോരന്‍

അഞ്ചാം ദിവസം: ചോറ്, സോയ കറി, കാരറ്റ് തോരന്‍

ആറാം ദിവസം: ചോറ്, വെജിറ്റബിള്‍ കുറുമ, ബീറ്റ്റൂട്ട് തോരന്‍

ഏഴാം ദിവസം: ചോറ്, തീയല്‍, ചെറുപയര്‍ തോരന്‍

എട്ടാം ദിവസം: ചോറ്, എരിശ്ശേരി, മുതിര, തോരന്‍

ഒമ്പതാം ദിവസം: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരന്‍

പത്താം ദിവസം: ചോറ്, സാമ്പാര്‍, മുട്ട അവിയല്‍

പതിനൊന്നാം ദിവസം: ചോറ്, പൈനാപ്പിള്‍ പുളിശ്ശേരി, കൂട്ടുക്കൂറി

പന്ത്രണ്ടാം ദിവസം: ചോറ്, പനീര്‍ കറി, ബീന്‍സ് തോരന്‍

പതിമൂന്നാം ദിവസം: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരന്‍

പതിനാലാം ദിവസം: ചോറ്, വെള്ളരിക്ക പച്ചടി, വന്‍പയര്‍ തോരന്‍

പതിനഞ്ചാം ദിവസം: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

പതിനാറം ദിവസം: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിള്‍ കുറുമ

പതിനേഴാം ദിവസം: ചോറ്/എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ മോളി

പതിനെട്ടാം ദിവസം: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

പത്തൊമ്പതാം ദിവസം: ചോറ്, പരിപ്പ് കുറുമ, അവിയല്‍

ഇരുപതാം ദിവസം: ചോറ്/ ലെമണ്‍ റൈസ്, കടല മസാല

Summary: Actor Kunchacko Boban has been invited by Kerala’s Education Minister V. Sivankutty to taste mid-day meals at a government school. The invitation comes after the actor recently remarked that quality food should be served to schoolchildren, not just in jails.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

Related Articles

Popular Categories

spot_imgspot_img