web analytics

ഒരു കോടിയുടെ നഷ്ടം; കുമ്പളങ്ങിയിൽ 200 ഏക്കർ പാടശേഖരങ്ങളിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി

ഒരു കോടിയുടെ നഷ്ടം; കുമ്പളങ്ങിയിൽ 200 ഏക്കർ പാടശേഖരങ്ങളിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യക്കെട്ടുകളിലും പാടശേഖരങ്ങളിലും മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി.

തിങ്കളാഴ്ച പുലർച്ചെയാണ് വ്യാപകമായി മീനുകൾ ചത്തു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി, ഒറ്റ ദിവസം 3760 രൂപയുടെ വർധന; ഒന്നേകാൽ ലക്ഷത്തോട് അടുത്ത് സ്വർണവില…

200 ഏക്കറിലേറെ പാടശേഖരങ്ങൾ ബാധിച്ചു

സ്വകാര്യ വ്യക്തികൾ പാട്ടത്തിന് എടുത്ത് മത്സ്യകൃഷി നടത്തിയിരുന്ന ഏകദേശം 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് കരിമീൻ, കാര, ചെമ്മീൻ തുടങ്ങിയവ കൂട്ടത്തോടെ ചത്തത്.

അടുത്ത മാസം വിളവെടുപ്പ് നടത്താനിരിക്കെ സംഭവിച്ച ദുരന്തം കർഷകരെയും മത്സ്യതൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കി.

ഒരു കോടിയോളം രൂപയുടെ നഷ്ടമെന്ന് കണക്കുകൂട്ടൽ

മത്സ്യകൃഷിയിൽ മാത്രം ഏകദേശം ഒരു കോടി രൂപയോളം നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൂട്ടൽ.

വൻതോതിലുള്ള നിക്ഷേപം നടത്തിയ കർഷകർക്ക് ഇത് വലിയ സാമ്പത്തിക ആഘാതമാണ്.

ഫിഷറീസ് വകുപ്പ് പരിശോധന തുടങ്ങി

സംഭവത്തെ തുടർന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചു.

മുൻ ദിവസങ്ങളിലും സമാന സംഭവം

കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങി പഞ്ചായത്തിൽ പാട്ടത്തിന് നൽകിയിരുന്ന കല്ലഞ്ചേരി കെട്ടിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു.

കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

കുമ്പളങ്ങിയിലെ വിവിധ കെട്ടുകളിൽ തുടർച്ചയായി മീനുകൾ ചത്തു പൊങ്ങുന്നത് പ്രദേശവാസികളിലും മത്സ്യകർഷകരിലും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തി  കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Mass fish deaths were reported in Kumbalanghi panchayat near Kochi, where fish including pearl spot, mullet, and prawns floated dead across nearly 200 acres of paddy fields used for aquaculture. The incident, noticed early Monday, is estimated to have caused losses of around ₹1 crore. Fisheries officials have collected samples to determine the cause, while repeated incidents in nearby bunds have raised serious concern among farmers and residents.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ 2,55,97,600

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ...

അമേരിക്കൻ മോഹങ്ങൾക്ക് കടുപ്പമേറുന്നു; എച്ച്-1ബി വിസകൾക്ക് വിലക്കേർപ്പെടുത്തി ടെക്സസ്! മലയാളികൾക്കും തിരിച്ചടി?

ഓസ്റ്റിൻ: വിദേശ ജീവനക്കാരുടെ അമേരിക്കൻ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടെക്സസ്...

ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കാൻ നീക്കമോ ?

ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കാൻ നീക്കമോ ഇംഗ്ലണ്ടിലെ സ്‌കൂളുകൾ ദിവസം മുഴുവൻ ഫോൺ...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Related Articles

Popular Categories

spot_imgspot_img