ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാളെ കെ.എസ്‍.യു വിദ്യാഭ്യാസ ബന്ദ്. അമ്പലപ്പുഴയിൽ കെ.എസ്‍.യു നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അമ്പലപ്പുഴ ഗവ. കോളജിൽ കെ.എസ്‍.യു- എസ്എഫ്ഐ സംഘർഷം നടന്നിരുന്നു.(KSU Education strike in alappuzha)
കോളേജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെ.എസ്‍.യു വിജയിച്ചിരുന്നു. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എസ്‍.യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
കെ.എസ്‍.യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തൻസിൽ നൗഷാദിനേയും ജില്ലാ സെക്രട്ടറി അർജുൻ ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസിഡന്റ് ആദിത്യൻ സനു എന്നിവരെ എസ്എഫ്ഐ ആക്രമിച്ചെന്നാണ് കെ.എസ്‍.യു ആരോപിക്കുന്നത്.