കഴിഞ്ഞ ദിവസം മുതൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവിസ് ആരംഭിച്ച നവകേരള ബസിൽ ഒരു സർവിസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന നിർദേശവുമായി കെ.എസ്.ആർ.ടി.സി എം.ഡി. ആധുനിക സംവിധാനങ്ങളോടെ റിസർവേഷൻ സർവിസ് നടത്തുന്ന ബസിൽ ഒരു ഡ്രൈവർ മാത്രം മതിയെന്നും കണ്ടക്ടറുടെ ആവശ്യമില്ലെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. പരിഷ്കാരത്തിലൂടെ ഒരു ഡ്യൂട്ടി ലാഭിക്കാമെന്നാണ് കെ.എസ്.ആർ.ടി.സി കരുതുന്നത്. രാവിലെ കോഴിക്കോട് നിന്നും തിരിച്ച് ഉച്ചയ്ക്ക് ബാംഗ്ലൂരിലെത്തുന്ന ഡ്രൈവർ അവിടെ വിശ്രമിച്ച ശേഷം പിറ്റേദിവസം ഉച്ചയ്ക്ക് വാഹനം എടുത്ത് തിരിച്ച് യാത്ര പുറപ്പെടുന്ന രീതിയിൽ വേണം സർവീസ് ക്രമീകരിക്കാൻ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഇത് അപ്രായോഗികമായ പരിഷ്കാരമാണെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയനുകളുടെ അഭിപ്രായം. ഇത്തരം തീരുമാനം സർവീസ് തകർക്കുമെന്ന് യൂണിയനുകൾ പറയുന്നു. റിസർവ് ചെയ്ത യാത്രക്കാരാണ് വണ്ടിയിൽ കയറുന്നത് എങ്കിലും ബസ് എവിടെയെത്തി എന്നറിയാനും മറ്റു പല ആവശ്യങ്ങൾക്കുമായും വിളിക്കുന്നതും ഡ്രൈവറുടെ ഫോണിലേക്ക് ആയിരിക്കും. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ഇതിനു മറുപടി പറയാൻ കഴിയില്ല. ഇതോടെ സർവീസ് നഷ്ടത്തിൽ ആകും. മാത്രമല്ല മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ കയറ്റാൻ ഡ്രൈവർ പലപ്പോഴും ക്യാബിനിൽ നിന്നും പുറത്തിറങ്ങേണ്ടിവരും. പ്രായോഗികമായി ഇത് ബുദ്ധിമുട്ടാണ്. താമരശ്ശേരി, കൽപ്പ,റ്റ സുൽത്താൻബത്തേരി, മൈസൂർ തുടങ്ങിയ പോയിന്റുകളിൽ ഇത് ആവർത്തിക്കേണ്ടി വരുന്നതോടെ സർവീസ് ദുഷ്കരമാകും എന്നാണ് യൂണിയനുകൾ പറയുന്നത്.
Read also: സ്ഥാനം കൈമാറാന്‍ വൈകിയത് ചര്‍ച്ച ചെയ്യും; അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ സുധാകരൻ