ksrtcയെ അപമാനിച്ച ഡ്രൈവറുടെ പണി പോയി

ksrtcയെ അപമാനിച്ച ഡ്രൈവറുടെ പണി പോയി

തിരുവനന്തപുരം: സമൂഹ മാധ്യമം വഴി കെഎസ്ആര്‍ടിസിയെ അപമാനിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു.

ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇയാൾക്കെതിരെ നടപടി എടുത്തത്. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയത്.

സ്വഭാവ ദൂഷ്യമുള്ള ആളായിരുന്നു ഹരിദാസനെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇയാളെ ഈ അടുത്ത് ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയത്.

എന്നാൽ സ്ഥലം മാറ്റത്തിന് പിന്നാലെ യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ബസിന്റെ ചില്ല് പൊളിച്ച് പുറത്തു ചാടി യാത്രക്കാരൻ

മാനന്തവാടി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് യാത്രക്കാരൻ.

ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ചില്ല് തലകൊണ്ട് പൊളിച്ച് പുറത്തു ചാടിയത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.

കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന ബസിലാണ് സംഭവം. കോഴിക്കോട് ഡിപ്പോയിലെ എടിസി 25 ബസില്‍ വെച്ച് ഇന്ന് രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു യാത്രക്കാരൻ ആക്രമണം നടത്തിയത്.

93 വർഷങ്ങൾക്കുശേഷം ഇതാദ്യം; ജാതി വിവരങ്ങൾ ഉൾപ്പെടുത്തി അടുത്ത സെൻസസ് 2027ൽ; ​നടപടികൾ രണ്ടു ഘട്ടങ്ങളിലായി

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ആണ് ഇയാൾ ബസില്‍ കയറിയത്. എന്നാൽ കയറിയ സമയം മുതൽ മനോജ് ബസിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു.

ഇതേ തുടർന്ന് പല തവണ കണ്ടക്ടർ മനോജിനോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പൊടുന്നനെ മനോജ് ബസിന്റെ മുൻഭാഗത്തേക്ക് വന്ന് ചില്ലു പൊളിച്ച് ചാടുകയായിരുന്നു.

അസ്വാഭാവിക പെരുമാറ്റം കണ്ടയുടൻ താൻ ബസ് നിർത്തിയതായും, അല്ലായിരുന്നെങ്കിൽ മനോജ് ടയറിനടിയിൽ പെട്ടുപോകുമായിരുന്നെന്നും ഡ്രൈവർ സുഭീഷ് പ്രതികരിച്ചു.

സംഭവത്തെ തുടർന്ന് മാനന്തവാടി എസ് ഐ എം സി പവനൻ ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

മനോജ് മുൻപ് പാരിസൺസ് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നതായാളാണ്. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇയാളെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടതാണെന്നും സുഹൃത്തുക്കൾ പറയുന്നു.

നാല് ദിവസം മുൻപാണ് ഇയാൾ ജാർഖണ്ഡിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടതെന്നും വരുന്ന വഴിക്ക് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.

Summary: KSRTC has taken disciplinary action against a driver, Haridas V, from the Kasaragod unit, for making derogatory remarks about the KSRTC on social media. He has been dismissed from service following an internal inquiry into the incident.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img