മലപ്പുറം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്ത് എംവിഡി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുല്‍ അസീസിനെതിരെയാണ്(45) നടപടി. പൊന്നാനി എംവിഡിയാണ് അസീസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.(KSRTC driver’s license suspended for using mobile phone while driving)
ചൊവ്വാഴ്ച് വൈകിട്ട് തിരൂരില്‍നിന്ന് പൊന്നാനിയിലേക്ക് വരുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ബസ് ഓടിക്കുന്നതിനിടെ അബ്ദുല്‍ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. യാത്രക്കാണ് ദൃശ്യങ്ങൾ പകർത്തിയത്.