സവാദ് റിമാൻഡിൽ

സവാദ് റിമാൻഡിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കേസിലെ പ്രതി സവാദിനെ റിമാൻഡ് ചെയ്തു. തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ആണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.

ഈമാസം 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നുമാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2023ല്‍ സമാന സംഭവത്തിൽ സവാദിനെ പിടികൂടിയിരുന്നു.

നെടുമ്പാശ്ശേരിയില്‍ വച്ച് ബസില്‍ തൃശൂര്‍ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് സവാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ഇയാൾക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.

2023ല്‍ നെടുമ്പാശേരിയിലേതിന് സമാനമായ സംഭവം തന്നെയാണ് ഇക്കഴിഞ്ഞ 14ന് ഉണ്ടായതെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം നടന്നത്.

ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ പരാതിയിന്‍മേല്‍ കേസെടുത്ത പൊലീസ് ഇന്ന് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കാസകോട് നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവീസിനു തുടക്കമായി.

സൂപ്പർ ഡീലക്സ് സർവീസ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കാസർകോട് നിന്ന് രാത്രി 10മണിക്ക് പുറപ്പെടുന്ന ബസ് കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി 8.50 മണിക്കൂർ കൊണ്ട് കോയമ്പത്തൂരിൽ എത്തും.

തുടർന്ന് തിരികെ രാത്രി 8.15ന് കോയമ്പത്തൂരിൽ നിന്ന് വരുന്ന ബസ് പുലർച്ചെ 05.15ന് കാസർകോട് എത്തിച്ചേരും. 513 രൂപയാണ് യാത്രാനിരക്ക്.

ടിക്കറ്റുകൾ onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയോ ENTE KSRTC NEO-OPRS App വഴിയോ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

കാസർകോട് നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂരിലേയ്ക്കും ശനി, തിങ്കൾ ദിവസങ്ങളിൽ തിരികെ കാസർകോട്ടേക്കും സർവീസ് നടത്തും

സമയക്രമം

കാസർകോട് -കോയമ്പത്തൂർ
(കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി)

10.00PM കാസർകോട്

10.30PM കാഞ്ഞങ്ങാട്

11.20PM പയ്യന്നൂർ

11.45PM തളിപ്പറമ്പ്

12.15AM കണ്ണൂർ

12.50AM തലശ്ശേരി

01.25AM വടകര

02.00AM കൊയിലാണ്ടി

02.45AM കോഴിക്കോട്

03.20AM കൊണ്ടോട്ടി

03.50AM മലപ്പുറം

04.15AM പെരിന്തൽമണ്ണ

04.50AM മണ്ണാർക്കാട്

05.50AM പാലക്കാട്

06.50AM കോയമ്പത്തൂർ

കോയമ്പത്തൂർ-കാസർകോട്
(പാലക്കാട്-മലപ്പുറം-കോഴിക്കോട്-കണ്ണൂർ വഴി)

08.15PM കോയമ്പത്തൂർ

09.30PM പാലക്കാട്

10.20PM മണ്ണാർക്കാട്

10.55PM പെരിന്തൽമണ്ണ

11.20PM മലപ്പുറം

11.50PM കൊണ്ടോട്ടി

12.55AM കോഴിക്കോട്

01.30AM കൊയിലാണ്ടി

02.00AM വടകര

02.30AM തലശ്ശേരി

03.00AM കണ്ണൂർ

03.25AM തളിപ്പറമ്പ്

03.55AM പയ്യന്നൂർ

04.40AM കാഞ്ഞങ്ങാട്

05.15AM കാസർകോട്

അതേസമയം കെ.എസ്.ആർ.ടി.സി ലാൻഡ് ഫോൺ ഒഴിവാക്കുന്നു എന്ന് അറിയിപ്പ്. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും.

ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.

Summary: Savad, the accused in the KSRTC bus sexual harassment case, has been remanded for 14 days by the Thrissur Judicial Magistrate Court. The case involves the alleged harassment of a young woman onboard a KSRTC bus.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

Related Articles

Popular Categories

spot_imgspot_img