web analytics

ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയ ശേഷം ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 

പുതുക്കാട് മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു  ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ടോള്‍ പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തിയ ശേഷം ബാബു ഇറങ്ങിപ്പോകുകയായിരുന്നു.

 ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റി. തുടര്‍ന്ന് ബസ് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയിരുന്നു.

ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.

 അന്വേഷണത്തിനിടെ മണലി പാലത്തിന് സമീപമുള്ള പ്രദേശത്ത് നിന്ന് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. 

തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് പാലത്തിന് താഴെ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരം ലഭിച്ചതോടെ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

A KSRTC bus driver was found hanging dead under the Manali bridge at Puthukad in Thrissur. The deceased has been identified as Babu, a native of Nenmara in Palakkad district. He had stopped the bus near a toll plaza on Saturday evening and left the spot, after passengers were shifted to another bus. Following a missing complaint, police and relatives conducted a search, during which his mobile phone was found near the bridge. His body was discovered on Sunday morning, and police have launched an investigation.

ksrtc-bus-driver-found-hanging-dead-thrissur-puthukad

Thrissur, KSRTC, bus driver death, Puthukad, Manali bridge, Palakkad, Nenmara, police investigation

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

Related Articles

Popular Categories

spot_imgspot_img