അമ്പലപ്പുഴ: ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി. ദേശീയ പാതയില്‍ ആലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. വന്‍ ദുരന്തമാണ് ഒഴിവായത്. 50 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
കൊടുങ്ങല്ലൂരില്‍ നിന്ന് കൊല്ലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം തെറ്റിയ ബൈക്കും ഡിവൈഡറില്‍ തട്ടി വീണു. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. തകഴിയില്‍ നിന്നെത്തിയ ഫയര്‍ അഗ്നിശമന സേന ബസ് റോഡില്‍ നിന്ന് നീക്കം ചെയ്തു.
Read Also: കാസര്‍കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച അരക്കോടി രൂപ കൊള്ളയടിച്ചു