ആശ്വാസ് 2024 കുടിശിക നിവാരണ പദ്ധതിയുമായി കെ.എസ്.എഫ്.ഇ. വായ്പകളിലും ചിട്ടികളിലുമുള്ള കുടിശിക ഒറ്റത്തവണ തീർപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഇന്ന് മുതൽ നിലവിൽ വന്നു. സെപ്തംബർ 30 വരെ പദ്ധതിയിലൂടെ കുടിശിക അടച്ചു തീർക്കാം.KSFE with Samasur 2024 Arrears Relief Scheme
റവന്യൂ റിക്കവറി നേരിടുന്നവർക്കും അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും. ചിട്ടി കുടിശികക്കാർക്ക് പലിശയിൽ പരമാവധി 50 ശതമാനം വരെയും വായ്പാ കുടിശികക്കാർക്ക് പിഴപ്പലിശയിൽ പരമാവധി 50 ശതമാനം വരെയും നിബന്ധനകൾക്ക് വിധേയമായി ഇളവുണ്ട്.
പദ്ധതിക്കാലയളവിൽ ഗഡുക്കളായും കുടിശിക തീർക്കാം. വിശദവിവരങ്ങൾക്ക് റവന്യൂ റിക്കവറിയായവർ ബന്ധപ്പെട്ട എസ്.ഡി.ടി ഓഫീസുകളെയും അല്ലാത്തവർ ബന്ധപ്പെട്ട കെ.എസ്.എഫ്.ഇ ഓഫീസുകളെയും സമീപിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9447798003, 9446006214.