web analytics

പത്ത് ജയിച്ചാലും പണി കിട്ടും

വിവാദ നിബന്ധന പിൻവലിക്കാൻ കെ.എസ്.ഇ.ബി

പത്ത് ജയിച്ചാലും പണി കിട്ടും

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ വർക്കർ, മസ്ദൂർ പോലുള്ള താഴ്ന്ന തസ്തികകളിൽ പത്താം ക്ലാസ് പരീക്ഷ തോറ്റവരെ മാത്രം നിയമിക്കണമെന്ന വിവാദ നിബന്ധന പിൻവലിക്കാൻ തീരുമാനിച്ചു.

ഇതോടെ പത്താം ക്ലാസ് പാസായവർക്കും ഇനി മുതൽ നിയമനത്തിന് അർഹത ലഭിക്കും. പുതിയ നിയമനങ്ങളിൽ തന്നെയാണ് ഈ മാറ്റം നടപ്പാക്കുന്നത്.

ആദ്യകാലത്ത് നാലാം ക്ലാസ് പാസായിരിക്കണം, സൈക്കിൾ ഓടിക്കാൻ അറിയണം, കാഴ്ച ശക്തി വേണം തുടങ്ങിയവയാണ് വർക്കർ തസ്തികയുടെ യോഗ്യതകൾ.

1990കളിൽ ഇതിൽ മാറ്റം വരുത്തി ‘പത്താം ക്ലാസ് പരീക്ഷ തോറ്റിരിക്കണം’ എന്ന വ്യവസ്ഥ കൊണ്ടുവന്നു. ഇതോടെ പരീക്ഷ പാസായവർ തന്നെ അയോഗ്യരായി.

തൊഴിൽ ഇല്ലാത്ത കുറഞ്ഞ വിദ്യാഭ്യാസമുള്ളവരെ സഹായിക്കാനായിരുന്നു അന്ന് ഈ തീരുമാനം.

എന്നാൽ കാലക്രമേണ പത്താം ക്ലാസ് പാസാകുന്നവരുടെ എണ്ണം വർധിച്ചതോടെ വർക്കർ തസ്തികയിൽ ആവശ്യത്തിന് ആളെ കണ്ടെത്താൻ ബുദ്ധിമുട്ടായി.

2003ലെ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി പ്രകാരം വർക്കർ തസ്തിക ‘ടെക്നിക്കൽ കേഡർ’ ആയി മാറുകയും,

രാജ്യമൊട്ടാകെ ഇലക്ട്രിസിറ്റി വർക്കറാകാൻ പത്താം ക്ലാസും ഐ.ടി.ഐ.യും ആവശ്യമായി. എന്നാൽ കേരളത്തിൽ മാത്രം ‘പത്താം ക്ലാസ് പാസാകരുത്’ എന്ന നിബന്ധന തുടരുകയായിരുന്നു.

ഇതിനെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ പോയി അനുകൂല വിധി നേടിയെങ്കിലും കെ.എസ്.ഇ.ബി. സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

കേന്ദ്രനിയമം തന്നെ തങ്ങളുടെ നിലപാട് ശക്തിപ്പെടുത്താത്തതിനാൽ കേസ് തോൽക്കാൻ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതോടെ യോഗ്യത ഉയർത്താൻ തീരുമാനിച്ചു.

സംസ്ഥാനത്ത് വർക്കർ തസ്തികയിൽ ഏകദേശം 5000 ഒഴിവുകളുണ്ടെന്നാണ് റിപ്പോർട്ട്. ഒരു സെക്ഷനിൽ ആറോളം വർക്കർ തസ്തികകളുണ്ട്;

സംസ്ഥാനത്ത് നൂറുകണക്കിന് സെക്ഷനുകളുമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി നിയമനം നടത്തിയിട്ടില്ല.

2012 ഡിസംബറിലാണ് പി.എസ്.സി. അവസാനമായി വർക്കർ ടെസ്റ്റ് നടത്തിയിരുന്നത്.

കുറഞ്ഞ യോഗ്യതയുള്ളവരെ നിയമിച്ചതോടെ സേവനത്തിന്റെ ഗുണനിലവാരം ഇടിഞ്ഞതും അപകടങ്ങൾ കൂടിയതും പുതിയ തീരുമാനം എടുക്കാൻ കെ.എസ്.ഇ.ബിയെ പ്രേരിപ്പിച്ചു.

വർക്കർ തസ്തികയിൽ ഒരു വർഷം സേവനം പൂർത്തിയാക്കിയാൽ ലൈൻമാൻ 2 ആവും; പിന്നീട് രണ്ട് വർഷത്തിനകം ലൈൻമാൻ 1;

തുടർന്നു ഓവർസിയർ തസ്തികയിലേക്കും ഉയരും. ഈ രീതിയിൽ സാങ്കേതിക യോഗ്യതയില്ലാത്തവർ മേൽതസ്തികയിൽ എത്തുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായി പലരും സബ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ തസ്തികകൾവരെ എത്താറുണ്ടെന്നും ഇത് ശക്തമായ വിമർശനങ്ങൾക്കുള്ള വഴിയൊരുക്കിയിരുന്നു.

English Summary

The Kerala State Electricity Board (KSEB) has decided to withdraw the controversial rule that allowed only candidates who failed the SSLC (10th standard) exam to apply for the Worker and Mazdoor posts. With this change, even 10th pass candidates will now be eligible

kseb-withdraws-sslc-failed-condition-for-worker-posts

KSEB, Kerala, Electricity Board, Recruitment, SSLC, Worker Post, PSC, Government Jobs, Electricity Act, Kerala News

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

അമ്പലപ്പുഴയിൽ ‘സ്വതന്ത്ര’ നീക്കം ഉറപ്പിച്ച് ജി. സുധാകരൻ? സിപിഎം അനുനയം പരാജയം; ഇന്ന് നിർണായക പ്രഖ്യാപനം

അമ്പലപ്പുഴയിൽ ‘സ്വതന്ത്ര’ നീക്കം ഉറപ്പിച്ച് ജി. സുധാകരൻ? സിപിഎം അനുനയം പരാജയം;...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥി...

പാചകവാതക വിതരണത്തിൽ ആശങ്ക വേണ്ട; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര...

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img