പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. നിർദേശം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

പരസ്യം സ്ഥാപിച്ചവർ മാറ്റാത്ത പക്ഷം കെ.എസ്.ഇ.ബി ഇവ മാറ്റുകയും ഇതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിപ്പിൽ പറയുന്നു.

ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

ഇടിമിന്നലോടുകൂടിയ മഴ വരുന്നു

ഇടിമിന്നലോടുകൂടിയ മഴ വരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img