തിരുവന്തപുരം: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് കെഎസ്ഇബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് സൗജന്യമായി നല്‍കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുക. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍ മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ് എന്നും കെഎസ്ഇബി അറിയിച്ചു.
ഈ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ 200/ രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്മൂലം സമർപ്പിക്കണം. ഇപ്പോള്‍ വെള്ള കടലാസില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകുമെന്നും കെഎസ്ഇബി പറഞ്ഞു.
Read Also: ആശങ്ക ഒഴിഞ്ഞു; അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടികളുടെ ഫലം നെഗറ്റീവ്
Read Also: അയോധ്യക്കും വാരണാസിക്കും പിന്നാലെ ഗുരുവായൂരിൽ നിക്ഷേപത്തിന് ഒരുങ്ങി താജ് ഹോട്ടൽസ്