web analytics

ചൂരൽമലയിലും അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി

കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം ചൂരൽമല ടൗൺ വരെ പുനഃസ്ഥാപിച്ചതിന് പിന്നാലെ ഉരുൾപൊട്ടലിൽ നാശം വിതച്ച അട്ടമലയിലും ഏറെ ശ്രമങ്ങൾക്കൊടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി.KSEB restores electricity in Churalmala and Attamala

തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തിച്ചതെന്ന് കെഎസ്ഇബി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതോടെ നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തി.

ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ഏറെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു പ്രവർത്തി പൂർത്തിയാക്കിയത്.

കെ എസ്‌ ഇ ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. ചൂരൽമല ടൗണിലെ പ്രകാശ സംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

‘ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല; അവനിത് താങ്ങാനായിട്ടുണ്ടാവില്ല’; ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു

ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ തുടർന്ന് അപമാനവും...

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു, രേണു വന്ന വഴി മറന്നു

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു,...

Related Articles

Popular Categories

spot_imgspot_img