സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. രാത്രി 12 മണിക്ക് മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്. ഇടുക്കി ഉള്‍പ്പടെ മിക്ക ജില്ലകളിലും നിയന്ത്രണം ആരംഭിച്ചു. (KSEB faces power shortage leads to power cut of 15 minutes across Kerala.)
മൈതോൺ തെർമൽ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവുണ്ടായതാണ് നിയന്ത്രണം കൊണ്ടുവരാന്‍ കാരണം. 180 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി.
ചൊവ്വാഴ്ച രാത്രി 12നു മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.
Read More: രാജ്യത്തെ സേവിക്കാനാകുന്നത് ഏറ്റവും വലിയ ബഹുമതി; വികാരാധീനനായി ത്രിവര്‍ണ പതാക പങ്കുവച്ച് ഗംഭീര്‍
Read More: പനിച്ചുവിറച്ച് കേരളം: നാല് പേര്‍ മരിച്ചു, 13511 പേർ ചികിത്സയിൽ