കൊല്ലം: കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപ് ആണ് മരിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. രാവിലെ 10.30നായിരുന്നു അപകടം നടന്നത്.
ലാഡറിൽ സേഫ്റ്റി ബെൽറ്റിൽ തൂങ്ങി കിടന്ന നിലയിലായിരുന്നു പ്രദീപിന്റെ മൃതദേഹം. 15 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ് പ്രദീപ്. ഷോക്കേൽക്കാനുള്ള കാരണം അറിയാൻ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അനൂപ് അറിയിച്ചു.
Read Also: കനത്ത മഴയും കള്ളക്കടലും വീണ്ടും; അഞ്ച് ദിവസം തകർത്തു പെയ്യും, ജാഗ്രതാ നിർദേശം
Read Also: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം കൂടുതൽ ഇവിടെ