വീണ്ടും കർഷകന്റെ വാഴവെട്ടി കെഎസ്ഇബി. ഇത്തവണ തൃശൂർ പുതുക്കാട് പാഷയിലെ കർഷകനായ മനോജിൻ്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി ലൈനിന് അടിയിലായതിനാലാണ് വാഴ മുറിച്ചത് എന്നാണു ksed അധികൃതരുടെ വാദം. നാല് ഹെക്ടർ സ്ഥലത്താണ് മനോജ് വാഴക്കൃഷി ചെയ്യുന്നത്. ഏതാനും വാഴകൾ പൂർണമായും വെട്ടി നശിപ്പിച്ചതായി കർഷകൻ മനോജ് പറഞ്ഞു. മനോജിൻ്റെ അനുവാദം ചോദിക്കാതെയാണ് കെഎസ്ഇബി പാടത്തെത്തി വാഴ വെട്ടിയത്. വൈകിട്ട് വയലിൽ എത്തിയപ്പോഴാണ് മനോജ് ഈ വിവരം അറിയുന്നത്.
വാഴ വെട്ടുന്നതുമായി ബന്ധപ്പെട്ട് അധികൃതരിൽ നിന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും മനോജ് പറഞ്ഞു. നേരത്തെ വലപ്പാട് ചൂലൂരിലും കെഎസ്ഇബി വാഴ വെട്ടിയിരുന്നു. അവിടെ വാഴ വെട്ടുന്നതിന് സമാനമായ ഒരു കാരണമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ വാർത്ത പുറത്തു വന്നതോടെ കൃഷിമന്ത്രി കർഷകനുമായി ബന്ധപ്പെട്ടിരുന്നു.