ഉയർന്ന മസ്തകം, കൊഴുത്തുരുണ്ട ഉടൽ, ഉറച്ചകാലുകൾ, ആനച്ചന്തത്തിന്റെ പര്യായമാണ് രാമചന്ദ്രൻ….ജീവൻ രക്ഷിച്ച ഗജകേസരിയെ 14 വർഷത്തിന് ശേഷം നേരിൽ കണ്ട സന്തോഷത്തിൽ കൃഷ്ണപ്രഭ
തൃശൂർ: ജീവൻ രക്ഷിച്ച ഗജകേസരിയെ 14 വർഷത്തിന് ശേഷം നേരിൽ കണ്ട സന്തോഷത്തിലാണ്പ്രശസ്ത അഭിനേത്രിയും നർത്തകിയും ഗായികയുമായ കൃഷ്ണപ്രഭയും അമ്മ ഷീല പി. നായരും. ഇരുവരുടേയും ഏറെ നാളത്തെ സ്വപ്നം പൂവണിഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും തലപ്പൊക്കവും തലയെടുപ്പുമുള്ള ഗജകേസരി — തെച്ചിക്കോട്ട് രാമചന്ദ്രനെ — നേരിൽ കാണുകയായിരുന്നു ആ മോഹം.
കൃഷ്ണപ്രഭയും അമ്മയും ബാല്യകാലം മുതൽ തന്നെ ആനപ്രേമികളാണ്. പ്രത്യേകിച്ച്, ആയിരക്കണക്കിന് ആരാധകരുള്ള തെച്ചിക്കോട്ട് രാമചന്ദ്രനെ ഏറെകാലമായി ആദരവോടെ കാണുകയായിരുന്നു. എന്നാൽ, ആ മഹാനായ ആനയെ നേരിൽ കാണുക അത്ര എളുപ്പമായിരുന്നില്ലല്ല. എലിഫന്റ് വെൽഫെയർ അസോസിയേഷന്റെ പ്രത്യേക അനുമതി ലഭിച്ചതോടെ, അമ്മയും മകളും തൃശൂർ പേരമംഗലം ക്ഷേത്രത്തിലേക്ക് രാമചന്ദ്രനെ കാണാൻ പുറപ്പെട്ടു.
ആ യാത്രയുടെ ഇടയിൽ, അമ്മയും മകളും മനസ്സിൽ ഒരു പഴയ ഓർമ്മ ഉയർന്നു. പതിനാലു വർഷം മുൻപ്, എറണാകുളത്തമ്പലത്തിലെ എഴുന്നള്ളിപ്പിനിടയിൽ, അപ്രതീക്ഷിതമായി തെച്ചിക്കോട്ട് രാമചന്ദ്രൻ വിരണ്ടോടിയിരുന്നു. തിരക്കും തിരക്കിനുമിടയിൽ കൃഷ്ണപ്രഭയും അമ്മയും വീഴുകയും ചെയ്തു. എന്നാൽ, അത്ഭുതകരമായി, ഒരു പൊടിപോലും തൊടാതെ രാമചന്ദ്രൻ അവരെ മറികടന്ന് പോയിരുന്നു. അത് കണ്ടിരുന്ന പലരും അന്ന് പറഞ്ഞിരുന്നു — “ഇത് ഒരു പുനർജന്മം തന്നെയാണ്.”
ജീവൻ രക്ഷിച്ച ആ ഗജവീരനെ വർഷങ്ങൾക്കു ശേഷം നേരിൽ കണ്ടത്, അമ്മക്കും മകളും ഏറെ ആവേശം നൽകി. പ്രത്യേകതയായി, അവർ എത്തിയ ദിവസം രാമചന്ദ്രന്റെ ജന്മദിനവും ആയിരുന്നു. രാമചന്ദ്രന്റെ പ്രിയപ്പെട്ട പാപ്പാനുമൊത്ത് ആഘോഷത്തിൽ പങ്കെടുത്തപ്പോൾ, ആ സന്തോഷം ഇരട്ടിയായി.
കൃഷ്ണപ്രഭയുടെ വാക്കുകളിൽ — “ഇത് ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ദിനം. ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിൽ ഒന്നാണ് ഇത്
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ. ഉയർന്ന മസ്തകം, കൊഴുത്തുരുണ്ട ഉടൽ, ഉറച്ചകാലുകൾ, ആനച്ചന്തത്തിന്റെ പര്യായമാണ് രാമചന്ദ്രൻ.
ഉത്സവ എഴുന്നള്ളത്തിനു തിടമ്പേറ്റിയാൽ തിടമ്പിറക്കും വരെയും തലയുയർത്തിപ്പിടിച്ചിരിക്കും എന്നതാണു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രത്യേകത. എട്ടി ഉയരവുമായി ബീഹാറിലെ സോൺപുർ മേളയിൽ നിന്ന് വാളയാർ ചുരം കടന്നുവന്ന മോട്ടിപ്രസാദ് എന്ന ആനക്കുട്ടി പിന്നീട് ഗണേശൻ എന്ന പേരിൽ അറിയപ്പെടുകയും അത് പിന്നീട് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഭാഗമായപ്പോൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി മാറുകയും ചെയ്തു.
പിന്നെ നടന്നത് വിസ്മയിപ്പിക്കുന്ന ചരിത്രം. ഒരു ദേശത്തിന്റെ പേര് ഒരു ആനയുടെ പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടു എന്നതാണ് ഈ ആനയുടെ പ്രസക്തി.
ഇവനെ അറിയാത്ത മലയാളികൾ വിരളമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ആനകളിൽ രണ്ടാമൻ. ഏറ്റവും കൂടുതൽ ആരാധകരുള്ള ആന. ഉത്സവകേരളത്തിന്റെ കിരീടംവെയ്ക്കാത്ത ഗജരാജനെന്നും രാമചന്ദ്രനെ വിശേഷിപ്പിക്കാം.
ലക്ഷണമൊത്ത പതിനെട്ടു നഖവും നിലംമുട്ടുന്ന തുമ്പികൈയ്യുമെല്ലാം ഈ ഗജരാജന്റെ സൗന്ദര്യം ഉയർത്തുന്നു. 1982-ലാണ് ആന ഏജന്റായ വെങ്കിടാന്ദ്രി മോട്ടിപ്രസാദ് എന്ന ആനയെ വാങ്ങി കേരളത്തിലെത്തിക്കുന്നത്. 1984-ലാണ് തെച്ചിക്കോട്ടുകവു ദേവസ്വം ആ ആനയെ വാങ്ങി രാമചന്ദ്രൻ എന്ന പേരു നൽകുന്നത്. ഒരു എഴുന്നള്ളിപ്പിന് 2.5 ലക്ഷം രൂപ ഏക്കം ലഭിച്ചതിന്റെ റെക്കോഡും രാമചന്ദ്രന് സ്വന്തം.
ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ള, അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ആന. അങ്ങിനെ വിശേഷണങ്ങൾ ഏറെയുണ്ട് നാട്ടാനകളിലെ ഏക ഛത്രാധിപതി എന്ന് കേൾവികേട്ട രാമചന്ദ്രന്. തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്താണ് തെച്ചിക്കോട്ടുകാവ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അറിയുന്നവർ അവനൊരു കൊലയാളി ആനയെന്ന് സമ്മതിച്ചു തരില്ല. കേരളത്തിലെ ഏറ്റവും മികച്ച ആനയെന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഒരാന കൂടിയാണവൻ. മദക്കാല ബന്ധനത്തിൽ പോലും പരിചയക്കാർ ചെന്ന് ഭക്ഷണം നൽകാൻ ധൈര്യപ്പെടുന്ന ഒരാന. 1964-ൽ ബീഹാറിൽ ജനിച്ച രാമചന്ദ്രനെ തൃശൂരിലെ വെങ്കിടാദ്രി സ്വാമിയാണ് വാങ്ങി കേരളത്തിൽ എത്തിച്ചത്.
വലതുകണ്ണിനു രാമചന്ദ്രനു കാഴ്ചകുറവായിരുന്നു. ചട്ടം പഠിപ്പിക്കുന്ന കാലത്ത് ഏതോ ഒരു പാപ്പാൻ കാണിച്ച ക്രൂരതയാണ് രാമന്റെ ഒരു കണ്ണ് ഇല്ലാതാക്കിയത് എന്നൊരു ശ്രുതി ആന പ്രേമികൾക്കിടയിലുണ്ട്. പത്തരയടിയാണു രാമചന്ദ്രന്റെ ഉയരം.
ആരെയും മയക്കുന്ന ആകാരഭംഗിയും, ലക്ഷണങ്ങളും കേരളത്തിൽ രാമചന്ദ്രന് ആരാധകലക്ഷങ്ങളെ സമ്മാനിച്ചു. തലപ്പൊക്ക മത്സരവേദികളും, പൂരപ്പറമ്പുകളും രാമചന്ദ്രന്റെ ഉയർത്തിപ്പിടിച്ച ശിരസ്സിന് മുന്നിൽ ആർത്തിരമ്പി. രാമചന്ദ്രന്റെ സാന്നിധ്യം പൂരപ്പറമ്പുകൾക്ക് നൽകുന്ന ആർജ്ജവം തന്നെയാണ് അവന് കിട്ടിയ അനുഗ്രഹവും, ശാപവും.
English Summary :
Actress Krishnaprabha and her mother Sheila P. Nair met Kerala’s legendary elephant Thechikkottu Ramachandran, 14 years after he saved them during a temple procession. The meeting happened on his birthday.
krishnaprabha-meets-thechikkottu-ramachandran-after-14-years
Krishnaprabha Thechikkottu Ramachandran, Kerala elephant news, Thrissur elephants, celebrity meets elephant, famous elephant Kerala, Thechikkottu Ramachandran birthday, Kerala viral news