‘ഏതോ നാട്ടിലുള്ള ചെഗുവേരക്ക് സ്വാഗതമുണ്ട്, നാടിൻറെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുന്നു’: തന്നെ തടഞ്ഞതിൽ പ്രതികരിച്ച് കൃഷ്ണകുമാർ

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ തന്നെ തടഞ്ഞതിനെക്കുറിച്ച് പ്രതികരിച്ച് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാർ. പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്‌ഐയുടെ ഫാസിസം ആണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഈ നാട്ടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുകയാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.

കൃഷ്ണകുമാറിന്റെ വാക്കുകൾ:

‘വോട്ടഭ്യര്‍ത്ഥിച്ച് പലസ്ഥലത്തും പോയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളേജില്‍ എത്തിയത്. തൊട്ടുമുന്‍പ് മുകേഷും പ്രേമചന്ദ്രനും കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങിയതാണ്. എന്നാല്‍ ഞങ്ങള്‍ വരുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുറുകെ കയറി, ‘കൃഷ്ണകുമാറിന് കോളേജിനകത്ത് പ്രവേശനമില്ല, നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിക്ക് കോളേജില്‍ പ്രവേശനമില്ല’ എന്ന് പറഞ്ഞു. എനിക്ക് മനസ്സിലാകാത്ത കാര്യം ഫാസിസം എന്ന് ഉത്തര്‍പ്രദേശില്‍ നോക്കി പറയുന്നവര്‍ ഇവിടെയെന്താണ് നടത്തുന്നത്. ഇതാണ് റിയല്‍ ഫാസിസം. അവിടെ എല്ലാവര്‍ക്കും പോയി വ്യവസായം ഉള്‍പ്പെടെ എന്തും ചെയ്യാം. ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ട്. ഈ നാട്ടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുന്നു. പഠിക്കേണ്ട സമയമാണെന്നാണ് കുട്ടികളോട് എനിക്ക് പറയാനുള്ളത്. മാതാപിതാക്കള്‍ കഷ്ടപ്പെട്ട് സ്‌കൂളിലേക്ക് അയക്കുകയാണ്. കേസുവന്നാല്‍ ഒരു പാസ്‌പോര്‍ട്ട് പോലും കിട്ടത്തില്ല. ജീവിതം നാശമായി പോകും. കണ്ണിനാണ് ഇടികൊണ്ടത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍.’ കൃഷ്ണകുമാര്‍ പ്രതികരിച്ചു

Read also:ചാവേർ ബോംബ് ആക്രമണം: പാകിസ്താനിൽ അഞ്ച് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img