ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷ നൽകി കൃഷ്ണകുമാറും ദിയയും

തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇരുവരും ജാമ്യാപേക്ഷ നൽകിയത്. ഹർജി തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ദിയയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരെ കൃഷ്ണകുമാറും മകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.

ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയതിനു ജീവനക്കാര്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ പരാതി നൽകിയത്.

അതേസമയം ദിയയുടെയും ഇവരുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിക്കും. ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ജീവനക്കാരായ മൂന്നുപേരുടെ ഒരു വർഷത്തെ ബാങ്ക് ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img