അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ്; സ്പെഷ്യൽ ഓഫീസറെ നിയമിച്ചു
കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കാനിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ (അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
ഇതോടെ ആരോഗ്യവകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിനായി നിലവിൽ 60 തസ്തികകൾ സൃഷ്ടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ പ്രത്യേക ഓഫീസറായി നിയമിച്ചിട്ടുണ്ട്,
അടുത്ത ആഴ്ച അദ്ദേഹം കോഴിക്കോട്ടെത്തും. ചികിത്സ, ഗവേഷണം, അദ്ധ്യാപനം എന്നിവ ഒരുമിച്ച് നടക്കുന്ന ലോകോത്തര നിലവാരമുള്ള സ്ഥാപനമായിരിക്കും ഇത്.
സ്ഥിരം നിയമനങ്ങൾ പൂർത്തിയാകുന്നതുവരെ താത്കാലികമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ടെന്നും നിയമനങ്ങൾ പൂർത്തിയായാൽ ഉടൻ പ്രവർത്തനം ആരംഭിക്കാനാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട് ചേവായൂരിൽ 200 ഏക്കർ സ്ഥലത്ത് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള സ്ഥിരം കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും. പദ്ധതിക്കായി 643.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രത്യേകതകൾ:
അവയവമാറ്റ ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും
അദ്ധ്യാപനം, ഗവേഷണം, പരിശീലനം
510 കിടക്കകളുള്ള ആധുനിക ആശുപത്രി
16 ഓപ്പറേഷൻ തിയേറ്ററുകൾ
21 സ്പെഷ്യലിസ്റ്റ് വിഭാഗങ്ങൾ
6 നിലകളിലായി 4 ബ്ലോക്കുകൾ
58 ഐസിയു കിടക്കകൾ
83 എച്ച്ഡിയു കിടക്കകൾ
ഇവിടെ മാറ്റിവയ്ക്കാൻ കഴിയുന്ന അവയവങ്ങൾ:
കോർണിയ, വൃക്ക, കരൾ, കുടൽ, പാൻക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകൾ, ബോൺ തുടങ്ങിയവ.
English Summary
The Kerala Cabinet has approved the establishment of the Institute of Organ Transplantation in Kozhikode, prompting the Health Department to begin work on a war footing. The institute is expected to become operational before the upcoming Assembly elections. Sixty posts have been sanctioned, and a senior health official has been appointed as Special Officer.
Initially, the institute will function from Kozhikode Medical College until permanent infrastructure and appointments are completed. The permanent campus will be developed at Chevayur on 200 acres of land at a cost of ₹643.88 crore. The world-class facility will focus on organ transplantation, treatment, research, teaching, and training, with advanced hospital infrastructure and multiple transplant services.
kozhikode-organ-transplant-institute-cabinet-approval
Kozhikode, Organ Transplant Institute, Kerala Health Department, Cabinet Decision, Medical Infrastructure, Organ Transplantation, Kerala News









