മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: മാളിക്കടവിൽ യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു.
പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
യുവതി ജീവനൊടുക്കിയതാണെന്നായിരുന്നു വൈശാഖൻ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വൈശാഖനെ (35) കൊയിലാണ്ടി കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ വർക്‌ഷോപ്പ്, ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പ്, വൈശാഖന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ പിന്നീട് തെളിവെടുപ്പ് നടത്തുമെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.
ഫോറൻസിക് പരിശോധനയിൽ യുവതിയുടെ കഴുത്തിൽ ഉപയോഗിച്ച കയർ, സ്ഥലത്തെ മണ്ണ്, ടവൽ, ഉറക്കഗുളികയുടെ അംശങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. യുവതി എഴുതിയ ഡയറിയും പൊലീസിന് ലഭിച്ചു.
ഒരുമിച്ച് മരിക്കാമെന്ന നാടകമൊരുക്കി യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിൽ ലൈംഗികാതിക്രമത്തിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
യുവതിയോടുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. പതിനാറാം വയസുമുതൽ തന്നെ പീഡനം നടന്നുവെന്ന യുവതിയുടെ ഡയറി കുറിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
English Summary
In a major breakthrough in the Malikkadavu murder case in Kozhikode, police recovered CCTV visuals showing the accused Vaishakhan and his wife loading the victim’s body into a car. Initially claiming it was a suicide, the accused is now in five-day police custody. Forensic evidence, the victim’s diary, and proof of sexual assault have confirmed it as a premeditated murder. A separate POCSO case has also been registered based on diary revelations of abuse since the victim was 16.
kozhikode-malikkadavu-murder-case-cctv-evidence-vaishakhan-custody
Kozhikode, Malikkadavu murder, Vaishakhan arrest, CCTV evidence, Kerala crime news, police custody, forensic evidence, POCSO case, sexual assault, diary evidence









