തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ പിതാവിന്‍റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തൊണ്ടയില്‍ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ വിവരം ഭാര്യയോ ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണു ടൗൺ പൊലീസിൽ നിസാർ പരാതി നൽകിയത്.

ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയിൽ തൊണ്ടയിൽ പാൽ കുടുങ്ങി മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നു നിസാർ പരാതിയിൽ പറയുന്നു. നിസാറും ആയിഷയും കുറച്ചു കാലമായി ഒന്നിച്ചല്ല താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് ആയിഷ സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന്റെ വൈരാഗ്യം; ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി...

Other news

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

വാടകവീടു വാഗ്ദാനം ചെയ്ത് യുവതിയെ ബലാല്‍സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

വാടക വീടു വാഗ്ദാനം ചെയ്ത് യുവതിയെ ബലാല്‍സംഗം ചെയ്യുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി...

ലോജിസ്റ്റിക് സർവീസ് നിരക്കുകൾ വർധിപ്പിച്ച് കെഎസ്ആർടിസി; 5 കിലോ വരെയുള്ള പാഴ്‌സലുകൾക്ക് നിരക്ക് വർധന ഉണ്ടാവില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ലോജിസ്റ്റിക് സർവീസ് നിരക്കുകൾ വർധിപ്പിച്ചു . ഇതോടുകൂടി കെഎസ്ആർടിസി...

നാളെ കൊച്ചിയിലെ നിരോധിത മേഖലകളിൽ ഹോൺ മുഴക്കരുതേ; പണി കിട്ടും

കൊച്ചി: കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ്...

കാട്ടാനക്കലി അടങ്ങുന്നില്ല; വയനാട്ടിൽ യുവാവിനെ എറിഞ്ഞുകൊന്നു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. സുൽത്താൻബത്തേരി നൂൽപ്പുഴയിലാണ് സംഭവം....

പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് കേസ്: ഒരു പ്രധാന പ്രതികൂടി കുടുങ്ങിയേക്കും; കുടുങ്ങുന്നത് ഉന്നതൻ ?

കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന കേസിൽ 1000...

Related Articles

Popular Categories

spot_imgspot_img