കോട്ടയത്തും ഇത്രമാത്രം കാഴ്ചകളോ?
“കോട്ടയത്ത് കാണാൻ എന്തുണ്ട്?” എന്ന് ചോദിക്കുന്നവർക്ക് ഒരുപാട് ഉത്തരങ്ങളുണ്ട്. കാരണം, കോട്ടയം ഒരു പ്രകൃതി–സംസ്കാര–ആത്മീയ കേന്ദ്രം എല്ലാം ഒരുമിച്ചുകൂടുന്ന ജില്ലയാണ്.
കുമരകത്തിന്റെ കായൽ സൗന്ദര്യം മുതൽ മലമുകളിൽ നിന്നുള്ള മനോഹര കാഴ്ചകൾ, വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങൾ, സാഹസിക യാത്രകൾ, വെള്ളച്ചാട്ടങ്ങൾ – എല്ലാം ചേർന്നതാണ് കോട്ടയം.
മൂന്ന് ‘L’ കളുടെ നാട്
കോട്ടയം Literature, Latex, Lakes എന്നീ മൂന്നു L-കളാൽ അറിയപ്പെടുന്നു. 1989-ൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര ജില്ലയായി കോട്ടയം ചരിത്രം കുറിച്ചു.
ധാരാളം റബ്ബർ തോട്ടങ്ങൾ ഉള്ളതിനാൽ “Latex നാട്” എന്നും വിളിക്കപ്പെടുന്നു. വേമ്പനാട് കായൽ പോലുള്ള തടാകങ്ങളുടെ ഭംഗിയും ഇവിടെ അപൂർവ്വമാണ്.
മലമുകളിലെ സ്വർഗ്ഗങ്ങൾ
കാഴ്ചകളുടെ ഇൻഫിനിറ്റിയാണ് ഇവിടെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. കോട്ടയം കണ്ടറിയാൻ ആദ്യം മലമുകളിൽ നിന്നു തന്നെ തുടങ്ങാം.
കോട്ടയത്തിന്റെ കിഴക്കൻ മലയോര പ്രദേശം സാഹസിക സഞ്ചാരികൾക്കുള്ള സ്വർഗ്ഗം തന്നെയാണ്.
വാഗമൺ – കേരളത്തിന്റെ ഊട്ടി, മൊട്ടക്കുന്നുകൾ, പൈൻകാടുകൾ, ചെറുതടാകങ്ങൾ, സാഹസിക വിനോദങ്ങൾ.
തേയില തോട്ടങ്ങളും പുൽമേടുകളും നിറഞ്ഞ വാഗമൺ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ്. ഏതു സമയത്തും മികച്ച കാലാവസ്ഥ തന്നെയാണ് വാഗമണ്ണിൽ. അതുകൊണ്ടുതന്നെ ഇവിടേക്ക് എത്തുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല.
ഇല്ലിക്കൽ കല്ല് – 3000 അടി ഉയരത്തിൽ നിന്നുള്ള അതുല്യ കാഴ്ചകൾ.
ഇലവീഴാപ്പൂഞ്ചിറ – 3200 അടി ഉയരമുള്ള ട്രക്കിങ് കേന്ദ്രം. ഈ പേരിൽ ഒരു സിനിമ വരെയുണ്ട്. പേരുപോലെ തന്നെ കൗതുകം ജനിപ്പിക്കുന്ന ഇടമാണ് ഇലവീഴാപ്പൂഞ്ചിറ.
മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മൂന്ന് മലനിരകൾക്കിടയിലായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3200 അടി മുകളിലാണ് ഇലാവീഴാപ്പൂഞ്ചിറയുടെ സ്ഥാനം.
ജീപ്പും ബൈക്കും മാത്രമെ ഇവിടെ എത്തിച്ചേരുകയുള്ളൂ. ഈരാറ്റുപേട്ടയിൽ നിന്നു മേലുകാവ് വഴി 30 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താം.
മുകളിൽ നിന്നും കാണുന്ന അതിമനോഹരമായ കാഴ്ച്ചകൾ ഒരിക്കലെങ്കിലും കാണേണ്ടതാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്ന ആളുകൾക്കും നല്ലൊരു ഓപ്ഷനാണ് ഇവിടം. മേലുകാവ് ബസ് സ്റ്റോപ്പിൽ നിന്നും 11 കിലോമീറ്ററാണ് ദൂരം.
മുതുകോരമല, ഓട്ടുപാറ കുന്നുകൾ, കോട്ടത്താവളം – ട്രക്കിങ്, സൂര്യോദയം കാണൽ, പ്രകൃതി ആസ്വാദനം എന്നിവക്ക് മികച്ച ഇടങ്ങൾ.
കായൽ സൗന്ദര്യം
കോട്ടയത്തെ കായൽ കാഴ്ച്ചകൾ അതി മനോഹരമാണ്. ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യണം. കായൽ യാത്രയുടെ ഭാഗമായി അതിനോട് ചേർന്ന മറ്റ് സ്ഥലങ്ങളും കാണാനാകും.
വേമ്പനാട് കായൽ – ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകം. ബോട്ട് യാത്രയും കെട്ടുവള്ളത്തിൽ രാത്രിയൊരുക്കവും അനശ്വരാനുഭവം.
കുമരകം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് – വിനോദസഞ്ചാരികൾക്ക് ഒരിക്കലും മിസ്സ് ചെയ്യാനാകാത്ത കായൽ കേന്ദ്രങ്ങൾ.
വെള്ളച്ചാട്ടങ്ങളുടെ ഭൂമി
മലമുകളിൽ നിന്നും പാൽപ്പുഴ പോലെ താഴേക്ക് ആർത്തിരമ്പുന്ന വെള്ളച്ചാട്ടം. ഉച്ചത്തിൽ താഴേക്ക് പതിക്കുമ്പോഴും വെള്ളം പതഞ്ഞൊഴുകുമ്പോഴും കണ്ണുകൾക്കും കാതുകൾക്കും പ്രത്യേക അനുഭൂതി.
എത്ര കണ്ടാലും മടുക്കില്ല ഈ വെള്ളച്ചാട്ടങ്ങൾ. ജില്ലയിലുമുണ്ട് മനം മയക്കി ഒഴുകിയകലുന്ന വെള്ളച്ചാട്ടങ്ങൾ.
അരുവിക്കച്ചാൽ, അരുവിക്കുഴി, കാട്ടിക്കയം, മാർമല, പാമ്പനാൽ – പ്രകൃതിയുടെ രഹസ്യങ്ങളാൽ സമ്പന്നം.
വെള്ളച്ചാട്ടങ്ങൾ കാണുമ്പോൾ തന്നെ പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും ഒരുമിച്ച് അനുഭവിക്കാം.
ആത്മീയ കേന്ദ്രങ്ങൾ
വിശ്വാസികൾക്കായി കോട്ടയം തീർത്ഥാടന കേന്ദ്രങ്ങളുടെ നാട് കൂടിയാണ്. വിശ്വാസികൾക്കായി നിരവധി ആരാധനാലയങ്ങളാണ് കോട്ടയത്തുള്ളത്. അതിൽ പേരുകേട്ട ക്ഷേത്രങ്ങളും പള്ളികളും ജുമാ മസ്ജിദുമെല്ലാം ഉൾപ്പെടും.
പുതുപ്പള്ളി വലിയപള്ളി (സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്) – വിശുദ്ധ കേന്ദ്രവും സാംസ്കാരിക പൈതൃകവും.
ഭരണങ്ങാനം സെന്റ് മേരീസ് പള്ളി – വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മസ്ഥലം.
തിരുനക്കര മഹാദേവ ക്ഷേത്രം – നഗരത്തിന്റെ ഹൃദയത്തിൽ.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം – പ്രസിദ്ധമായ ഏഴരുപൊന്നാന എഴുന്നള്ളത്തിന്റേതായി.
താഴത്തങ്ങാടി ജുമാ മസ്ജിദ്, വാവർ പള്ളി – ചരിത്രവും മതസൗഹൃദവും പ്രതിഫലിപ്പിക്കുന്ന കേന്ദ്രങ്ങൾ.
കൂടാതെ മണർകാട് പള്ളി, വൈക്കം മഹാദേവ ക്ഷേത്രം, പനച്ചിക്കാട് ക്ഷേത്രം, കുരിശുമല എന്നിവയും തീർത്ഥാടനങ്ങൾക്ക് പ്രശസ്തം.
കോട്ടയത്തിന്റെ പ്രത്യേകത
മലകളും കായലുകളും ക്ഷേത്രങ്ങളും പള്ളികളും എല്ലാം ചേർന്ന പ്രകൃതിയും സംസ്കാരവും കൈകോർന്നൊരു ജില്ല.
സാഹസികതയും ആത്മീയതയും ഒരുപോലെ തേടുന്നവർക്കും കോട്ടയം അനുയോജ്യമായ സ്ഥലമാണ്.
പ്രകൃതിയുടെ പച്ചപ്പും ഗ്രാമഭംഗിയും നഗരത്തിന്റെ ചലച്ചിലുമായുള്ള മനോഹര സമന്വയം ഇവിടെ അനുഭവിക്കാം.
English Summary:
Discover Kottayam – Kerala’s land of lakes, latex, and literature. From Vagamon’s hills and Ilaveezhapoonchira’s trekking trails to Vembanad Lake’s houseboats and historic temples, explore nature, culture, and spirituality in one place.