web analytics

പ്രതി സ്റ്റേഷന് മുന്നിലൂടെ നടന്നുപോയിട്ടും പിടികൂടിയില്ല; തട്ടിപ്പിനിരയായ യുവതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് പൊലീസ്

പ്രതി സ്റ്റേഷന് മുന്നിലൂടെ നടന്നുപോയിട്ടും പിടികൂടിയില്ല; തട്ടിപ്പിനിരയായ യുവതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് പൊലീസ്

കോട്ടയം: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമായി യുവതി രംഗത്ത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പ്രതി സ്റ്റേഷന്റെ മുന്നിലൂടെ നടന്നുപോയിട്ടും പിടികൂടാൻ തയ്യാറാകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ, പിന്നീട് പരാതിക്കാരിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തുവെന്നാണ് ആരോപണം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയതായി പറഞ്ഞ 63,000 കോടി രൂപയുടെ ‘ഇറിഡിയം ബിസിനസ്’ ലാഭം കൈപ്പറ്റുന്നതിനായി നികുതി അടയ്ക്കണം എന്ന വ്യാജേനയാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു കോടി രൂപ തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം.

ഈ തട്ടിപ്പിലൂടെ പരാതിക്കാരിക്ക് 30 ലക്ഷം രൂപയും 20 പവൻ സ്വർണവും നഷ്ടമായി. ജില്ലയിൽ ഇത്തരത്തിൽ 200-ഓളം പേരിൽ നിന്ന് ഏകദേശം 200 കോടി രൂപ വരെ പ്രതി തട്ടിയെടുത്തിട്ടുണ്ടെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.

ഹരിപ്പാട് സ്വദേശിയായ പ്രതി കോട്ടയത്തെത്തുമെന്ന വിവരം പരാതിക്കാരി നേരത്തേ പൊലീസിനെ അറിയിച്ചിരുന്നു.

എന്നാൽ സ്റ്റേഷന്റെ മുന്നിലൂടെ പ്രതി കടന്നുപോയിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ലെന്നാണ് ആരോപണം.

ഈ വീഴ്ചയെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത് ശാസിച്ചതോടെയാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്തതെന്നും യുവതി പറയുന്നു.

ഫെബ്രുവരി 20-ന് മാറ്റിവെച്ച ഒത്തുതീർപ്പുചർച്ചകളുമായി ബന്ധപ്പെട്ട് പ്രതി ശനിയാഴ്ച വീണ്ടും കോട്ടയത്തെ കഞ്ഞിക്കുഴി പ്രദേശത്തെത്തുമെന്നാണ് വിവരം.

എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ ആരോട് സഹായം തേടണമെന്നറിയാതെ ആശങ്കയിലാണ് പരാതിക്കാരി. ഈ തവണയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചാൽ മാത്രമേ തനിക്ക് നീതി ലഭിക്കൂവെന്നും അവർ പറയുന്നു.

English Summary
A woman has alleged police inaction after informing authorities about a major financial fraud suspect who allegedly walked past Kottayam West Police Station without being arrested. The scam involved fake claims of profits from an “iridium business” linked to the Reserve Bank of India. The complainant says she lost ₹30 lakh and 20 sovereigns of gold, while nearly 200 victims may have lost around ₹200 crore. She also alleges that a police officer blocked her phone number after she questioned the inaction. The accused is expected to arrive again in Kanjikuzhi, Kottayam, for settlement talks.

kottayam-police-inaction-iridium-scam-accused-walks-past-station-complainant-number-blocked

Kottayam, police inaction, financial fraud, iridium scam, Reserve Bank of India, cheating case, Kerala news, complainant blocked, investment scam, cyber crime

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില ന്യൂഡൽഹി: രാജ്യാന്തര...

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ;...

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

Related Articles

Popular Categories

spot_imgspot_img