യു.കെ കേംബ്രിജ് സിറ്റിയുടെ മേയറായി കോട്ടയം സ്വദേശി ബൈജു തിട്ടാല; യു.കെ മലയാളികൾക്ക് അഭിമാന നിമിഷം

ലണ്ടൻ കേംബ്രിജ് സിറ്റിയുടെ മേയറായി കോട്ടയം സ്വദേശി ബൈജു തിട്ടാല തെരഞ്ഞെടുക്കപ്പെട്ടു. 2024-25 വര്‍ഷത്തേക്കാണ് ബൈജു തിട്ടാലയെ മേയറായി കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുത്തത്. മേയ് 23-നായിരുന്നു തെരഞ്ഞെടുപ്പ്. നിലവില്‍ മേയറായ കൗണ്‍സിലര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജുവിന്റെ നിയമനം. കേംബ്രിജ് റീജിയണല്‍ കോളേജില്‍ നിന്ന് പോളിറ്റിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങള്‍ പഠിച്ച ശേഷം 2013-ല്‍ ആഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയില്‍ നിന്ന് എംപ്ലോയ്‌മെന്റ് ലോയില്‍ കോഴ്‌സും ആംഗ്ലിയ റസ്‌കിനില്‍ നിന്ന് ലീഗല്‍ പ്രാക്ടീസ് കോഴ്‌സും പൂര്‍ത്തിയാക്കി. 2019-ല്‍ അദ്ദേഹം സോളിസിറ്ററായി യോഗ്യത നേടി. ഇപ്പോള്‍ ഒരു പ്രാദേശിക സ്ഥാപനത്തില്‍ ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്ററായി പ്രാക്ടീസ് ചെയ്യുകയാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ബൈജു മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയാണ് യുകെയിലെത്തിയത്. മുമ്പ് ഡൽഹിയിലായിരുന്നു ജോലി. ഡല്‍ഹിയില്‍വെച്ച് നഴ്‌സായിരുന്ന ഭാര്യ ആന്‍സിയെ വിവാഹം കഴിച്ചു. 20 വര്‍ഷം മുമ്പാണ് ആന്‍സി യുകെയിലെത്തിയത്. പിന്നാലെ ബൈജുവും യുകെയിലെത്തി.

Read also: രാമേശ്വരം കഫേ സ്ഫോടനം; ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരുമായി ബന്ധമുള്ള. ഷോയിബ് അഹമ്മദ് മിർസ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img