നിങ്ങളുടെ നാട്ടിലുണ്ടോ ഇങ്ങനൊരു ജോസഫേട്ടൻ; എഴുപത്തഞ്ച് വർഷത്തിനിടെ 60 കണ്ടുപിടിത്തങ്ങൾ; എല്ലാം നല്ല ഇടിവെട്ട് സാധനങ്ങൾ

കൊച്ചി: കോതമംഗലം ഗാന്ധിനഗർ പീച്ചനാട്ട് ജോസഫെന്ന റിട്ട. ജില്ലാ ലേബർ ഓഫീസർ 75ലും കണ്ടുപിടിത്തങ്ങളുടെ പണിപ്പുരയിലാണ്.

കിടപ്പുരോഗിക്ക് പരസഹായമില്ലാതെ നിവർന്നുനിൽക്കാനും ഇരിക്കാനും ചലിക്കാനും കഴിയുന്ന വീൽചെയർ ഉൾപ്പെടെ 60ൽപ്പരം വിവിധോദ്ദേശ്യ യന്ത്രങ്ങൾ സ്വയം വികസിപ്പിച്ചു.

കിടപ്പുരോഗികൾ, വീട്ടമ്മമാർ, കർഷകർ, ചെറുകിട സംരംഭകർ തുടങ്ങിയ മേഖലയിലെ ആവശ്യങ്ങൾ പറഞ്ഞാൽമതി യന്ത്രത്തിന്റെ രൂപം ജോസഫിന്റെ തലയിലുധിക്കും.

സ്വന്തം വീട് നിർമ്മാണത്തിലെ കല്ല്, തടി, കോൺക്രീറ്റ്, ടൈൽവർക്ക് തുടങ്ങി 14തരം ജോലികൾ ഒറ്റയ്ക്കുചെയ്ത് ജോസഫ് 25 വർഷംമുമ്പേ ഞെട്ടിച്ചതാണ്.

പാരമ്പര്യവൈദ്യൻ കൂടിയായ ജോസഫ് 30വർഷം മുമ്പ് സ്റ്റീംബാത്തിനും ധാരചികിത്സയ്ക്കുമുള്ള പ്രത്യേകയന്ത്രം രൂപകല്പന ചെയ്താണ് കണ്ടുപിടിത്തങ്ങളുടെ പുതിയ ലോകത്തേക്ക് കടന്നത്.

സർക്കാർ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും ഇത് തുടർന്നു. 2000ൽ നാട്ടിൽ വൈദ്യുതിക്ഷാമം രൂക്ഷമായപ്പോൾ ഗ്യാസ് സ്റ്റൗവിൽനിന്ന് പാഴാകുന്ന ചൂടുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന അലുമിനിയം ഇസ്തിരിപ്പെട്ടി നിർമ്മിച്ചു നാട്ടുകാരെ ഞെട്ടിച്ചു. അശരണരോടുള്ള ദീനാനുകമ്പയാണ് കണ്ടുപിടിത്തങ്ങളിലേക്കുള്ള പ്രചോദനം.

ആയാസമില്ലാതെ അരിവാർക്കാനും കൈതൊടാതെ തേങ്ങാപൊതിക്കാനും കറിക്കരിയാനും നിർമ്മിച്ച ഉപകരണങ്ങൾ വിജയിച്ചപ്പോഴാണ് ‘ദശാവതാരം’ (ടെൻ-ഇൻ-വൺ) എന്ന ഉപകരണം നിർമ്മിച്ചത്.

തേങ്ങപൊതിച്ച് പൊട്ടിച്ച് ചിരകിപ്പിഴിഞ്ഞ് പാലെടുക്കാം. പച്ചക്കറി അരിയാനും ഇടിയപ്പവും ചപ്പാത്തിയുമുണ്ടാക്കാനും കറിക്കത്തിയുടെ മൂർച്ചകൂട്ടാനും ഒറ്റ ഉപകരണം, അതായിരുന്നു ദശാവതാര യന്തം.

കട്ടിലിൽ എണീറ്റിരിക്കാവുന്ന കിടപ്പുരോഗിക്ക് പരസഹായമില്ലാതെ നിലത്തിറങ്ങിയിരിക്കാനും തിരികെ കട്ടിലിൽ കയറിക്കിടക്കാനും ഒറ്റയ്ക്ക് ടോയ്ല‌െറ്റിൽ പോകാനുമുള്ള ഇലക്ട്രിക് വീൽചെയർ നിർമിച്ചത് ആയിരത്തിലേറെപ്പേർക്ക് തുണയായി.

കിടപ്പുരോഗിക്ക് സ്വയം നിവർന്നുനിൽക്കാനും ഇരിക്കാനും ചലിക്കാനും കഴിയുന്ന ‘ജോപ്പീസ്’ വീൽചെയറും സൂപ്പർ ഹിറ്റാണ്.

ഇത്തരം വിജയങ്ങളാണ് കൂൺകൃഷിക്കാർക്കുവേണ്ടി പണിപ്പുരയിലുള്ള ‘ഓട്ടോക്ലേവ് കം ഡ്രയർ’ ഉൾപ്പെടെ 60ലെറെ യന്ത്രങ്ങളുടെ പിതാവായി ജോസഫിനെ വളർത്തിയത്. ഭാര്യ: എൽസമ്മ. ഏകമകൾ: ടിസ്യൂ ജോസഫ്. മരുമകൻ സിജോ (ദുബായ്)

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

Related Articles

Popular Categories

spot_imgspot_img