കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ആവശ്യത്തിനുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലവറി ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു. അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടമുണ്ടായത്.
ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് ആണ് പരിക്കേറ്റത്. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയിരുന്നത്.
മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം. അടിവാട് മാലിക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. ഹീറോ യങ്‌സ് എന്ന ക്ലബായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.