അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തണം

അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തണം

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യവുമായി പിതാവ്. തന്റെ മകൾ സ്വയം ജീവനൊടുക്കില്ല. ഭർത്താവിന്റെ പീഡനം കാരണമാണ് തന്റെ മകൾ മരിച്ചത് . നീതി ലഭിക്കുന്നത് വരെ പോരാടും എന്നും പിതാവായ രാജശേഖരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ഷാർജ പോലീസ് അതുല്യയുടെ മരണം ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് കൈമാറി. മൃതദേഹം നാട്ടിലെത്തിച്ചാൽ ഉടൻ തന്നെ റീപോസ്റ്റ്മോർട്ടം നടത്തും. സംസ്കാര ചടങ്ങുകൾ അതിനു ശേഷം മാത്രമേ നടത്തൂ. കേരള പോലീസ് സത്യം തെളിയിക്കുമെന്നും അതുല്യയുടെ പിതാവ് വ്യക്തമാക്കി. അതേസമയം, അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.

ഈ മാസം 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവായ സതീഷിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതുല്യയുടെ സഹോദരിയുടെ പരാതിയിലായിരുന്നു നടപടി. സംഭവത്തിൽ സതീഷിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. കേരള പോലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതുല്യയുടെ ഫോറൻസിക് ഫലം പുറത്ത്

ഷാർജ: ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ ഫോറൻസിക് ഫലം പുറത്ത്. അതുല്യയുടെ മരണം ആത്മഹത്യയെന്നാണ് ഫോറൻസിക് ഫലം.

അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക് ഫലം പുറത്ത് വിട്ടത്.

അതേ സമയം, അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാകും. കൊല്ലം തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം സംഭവിക്കുന്നത്. പിന്നാലെ ഭർത്താവ് സതീഷ് ക്രൂരമായി മർദിക്കുന്ന വീഡിയോകൾ പുറത്ത് വന്നിരുന്നു.

സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു.

പിന്നാലെ കുടുംബത്തിന്റെ പരാതിയിൽ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് അതുല്യയുടെ കുടുംബം പറയുന്നത്. അതേസമയം അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് സതീഷും പറയുന്നത്.

ഒന്നുകിൽ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും അല്ലെങ്കിൽ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്നും സതീഷും പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും സതീഷ് പറഞ്ഞു.

English Summary:

Father of Athulya, a woman from Thevalakkara, Kollam who died in Sharjah, demands a re-postmortem, alleging domestic abuse by her husband. He asserts his daughter did not die by suicide and vows to fight for justice.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം ന്യൂഡൽഹി: യുപിഐ വഴി...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

Related Articles

Popular Categories

spot_imgspot_img