web analytics

ഉസ്താദ് പറഞ്ഞതനുസരിച്ച് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്‍ പറഞ്ഞു; മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്

ഉസ്താദ് പറഞ്ഞതനുസരിച്ച് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്‍ പറഞ്ഞു; മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്.

കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.

പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെജീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. റെജീലയ്ക്ക് മാനസികമായി ചില പ്രശ്‌നങ്ങളുണ്ട്.

ഇത് പരിഹരിക്കുന്നതിന് സജീര്‍ ഒരു ഉസ്താദിനെ സമീപിച്ചു. ഉസ്താദ് നല്‍കിയ ചെമ്പു തകിടും ഭസ്മവും സജീര്‍ വീട്ടില്‍ കൊണ്ടുവന്നു.

തുടര്‍ന്ന് ഉസ്താദ് പറഞ്ഞതനുസരിച്ച് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്‍ സജീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് റെജീല തയ്യാറായില്ല.

രണ്ടുദിവസം മുന്‍പാണ് ഈ സംഭവം നടന്നത്. ഇതിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെ വീണ്ടും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

ഈസമയത്ത് അടുക്കളയില്‍ മീന്‍കറി തയ്യാറാക്കുകയായിരുന്നു റെജീല. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുപിതനായ സജീര്‍ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ചതായാണ് പരാതിയില്‍ പറയുന്നത്.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. റെജീലയുടെ മുഖത്താകെ പൊള്ളലേറ്റിട്ടുണ്ട്.

ഇതിന് മുന്‍പും ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റിട്ടുള്ളതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

നേരത്തെ നിരവധി തവണ, അന്ധവിശ്വാസത്തിന് അടിമയായ ഭര്‍ത്താവ് മന്ത്രവാദത്തിന് തന്നെ പ്രേരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വിശ്വാസിയായ താന്‍ ഇതിന് തയ്യാറല്ലെന്ന് ഒരുപാട് തവണ റെജീല ഭര്‍ത്താവിനോട് പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു,

English Summary:

In Kollam, a man allegedly poured boiling fish curry on his wife’s face for refusing to take part in a black magic ritual. The woman, identified as Rejeela (35), suffered severe burns. Police have filed a case against her husband Sajir based on her complaint.

kollam-wife-burned-with-fish-curry-for-refusing-black-magic

Kollam Crime, Domestic Violence, Kerala News, Black Magic, Superstition, Women Safety, Kerala Police, Crime Against Women

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img